ഇന്നാണ് ആ ദിവസം. ബ്ലൂ, ബ്ലഡ്, സൂപ്പര്‍മൂണ്‍ പ്രതിഭാസങ്ങള്‍ ഒന്നിച്ചു വരുന്ന അത്യപൂര്‍വമായ സന്ധ്യ. ഇന്ന് സന്ധ്യയ്ക്ക് 6.21 ന് ചന്ദ്രന് ഉദിക്കുന്നതു മുതല്‍ 7.37 വരെ കേരളത്തില്‍ ചന്ദ്രഗ്രഹണം അനുഭവപ്പെടും.
ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഗ്രഹണം തുടങ്ങും മുന്‍പായി കുളിച്ച് ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കുക. ഗ്രഹണം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കും വരെ ശിവനാവം ജപിക്കുന്നത് ദോഷപരിഹാരമാര്ഗ്ഗമാണ്.
ഗ്രഹണ സമയത്ത് ഒരു ചെറിയ കടമെങ്കിലും വീട്ടാനായാല്‍ സാമ്പത്തിക നില ശോഭിക്കുമെന്നാണ് വിശ്വാസം.
ചന്ദ്രഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നത് കുഞ്ഞിന് ദോഷമാണെന്നും ഈ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കേടാണെന്നുമൊക്കെ ശാസ്ത്രീയ തെളിവുകളില്ലാതെ പറഞ്ഞുകേള്‍ക്കുന്ന ചില കഥകളില്‍ ചിലതു മാത്രം.
ഗ്രഹണ സമയത്ത് വീട്ടിലെത്താന്‍ കഴിയാത്തവരും യാത്രയിലായിരിക്കുന്നവരും പഞ്ചാക്ഷരി മന്ത്രമായ 'ഓം നമ:ശിവായ' ജപിക്കുന്നത് ഉചിതം.
ഗര്‍ഭിണികള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം സംഭവിക്കാതിരിക്കാന്‍ 'സന്താന ഗോപാല മന്ത്രം' ജപിക്കുന്നത് ഉത്തമം.
മകരമാസത്തിലെ പൗര്‍ണമി ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുന്നതിനാല്‍ ഗ്രഹണ സമയം മുഴുവന്‍ വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ ജീവിത വിജയം കൈവരിക്കാം.
ചന്ദ്രഗ്രഹണ സമയത്തും സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും. അന്തരീക്ഷത്തില്‍ വച്ച് അപവര്‍ത്തനം സംഭവിക്കുന്ന ഇവയില്‍ തരംഗദൈര്‍ഘ്യം കൂടുതലുള്ള ചുവപ്പ്, ഓറഞ്ച് രശ്മികള്‍ മാത്രം ചന്ദ്രനിലെത്തും. മറ്റു വര്‍ണരശ്മികള്‍ വായുവില്‍ വിസരണം നടന്ന് നഷ്ടപ്പെടും.

Comments