2018 ഓട്ടോ എക്സ്പോ; എന്‍ഫീല്‍ഡ് ഹിമാലയന്‍ എതിരാളിയായി എക്സ്പള്‍സുമായി ഹീറോ എത്തുന്നു
2018 ഓട്ടോ എക്സ്പോ; എന്‍ഫീല്‍ഡ് ഹിമാലയന്‍ എതിരാളിയായി എക്സ്പള്‍സുമായി ഹീറോ എത്തുന്നു
Authored by Web Desk | Last updated: 01 Feb 2018, 6:31 PM | 1 min read
2018 ഓട്ടോ എക്സ്പോയിൽ അഡ്വഞ്ചര്‍ ബൈക്ക് എക്സ്പള്‍സിനെ ഹീറോ അവതരിപ്പിക്കും. ആദ്യമായി 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതിയ എക്സ്പള്‍സിനെ ഹീറോ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്. 2018 രണ്ടാം പാദത്തോടെ എക്സ്പള്‍സിനെ ഹീറോ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മാത്രമാണ് എക്സ്പള്‍സിന്റെ പ്രധാന എതിരാളി.
ഏകദേശം 1.2 ലക്ഷം രൂപ ആയിരിക്കും ഹീറോ എക്സ്പള്‍സിന്റെ വിലയെന്നാണ് സൂചന. നിലവിലുള്ള 200 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് എക്സപള്സിന്റെ ഒരുക്കം. 18.1 bhp കരുത്തും 17.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുക. ഹീറോ അവതരിപ്പിച്ച എക്സ്ട്രീം 200R നെയ്ക്കഡ് മോട്ടോര്‍സൈക്കിളിലും ഇതേ എഞ്ചിനാണ് ഇടംപിടിച്ചത്. അഡ്വഞ്ചര്‍ ബൈക്കായതിനാല്‍ വേറിട്ട എഞ്ചിന് ട്യൂണിംഗാകും എക്സ്പള്‍സിന് നൽകുക.
റൗഡ് ഹെഡ്ലാമ്പ് സെറ്റപ്പ്, മസ്കുലാര്‍ ടാങ്ക്, സ്പോക്ക് വീലുകള്‍, നീളമേറിയ ട്രാവല്‍ സസ്പെന്ഷന്, പാനിയറുകള്‍ എന്നിങ്ങനെ നീളുന്നതാണ് ക്ലാസിക് ലുക്കുള്ള എക്സ്പള്‍സിന്റെ സവിശേഷതകൾ. ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റിംഗ് പൊസിഷനും എക്സ്പള്‍സിന്റെ പ്രത്യേകതകളാണ്. എക്സപള്സിന്റെ ഇരു ടയറുകളിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കും.