
തായ്വാൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച്ടിസി ഇന്ത്യയിലെ U11 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വില കുറച്ചു. U11 കഴിഞ്ഞ വർഷം ജൂണിൽ 51,990 രൂപയ്ക്കായിരുന്നുഇന്ത്യയിലെത്തിയത്. 5,991 രൂപയുടെ ഇളവിൽ കേവലം 45,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭിക്കും.
5.5 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്പ്ലെയിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. ഓക്ട കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 835 പ്രോസസർ, ആൻഡ്രോയിഡ് 7.0 നുഗട്ട്, 6ജിബി റാം, 128ജിബി സ്റ്റോറേജ്, 12MP റിയർ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. ആൻഡ്രോയിഡ് 8.0 ഒറിയോ അപ്ഡേറ്റും സ്മാർട്ട്ഫോണിൽ ലഭിക്കുന്നുണ്ട്.
ഫിംഗർപ്രിന്റ് സെന്‍സറിനൊപ്പം 4 ജി വോൾട്ടെ, ബ്ലൂട്ടൂത് 4.2, എൻ എഫ് സി, യൂ എസ് ബി ടൈപ്പ് -C 3.1 തുടങ്ങിയ കണക്റ്റിവിറ്റി സംവിധാനങ്ങളുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സംവിധാനവും ഫോണിലുണ്ട്.






