
ക്വിഡിന് സൂപ്പര്‍ ഹീറോ എഡിഷനുമായി റെനോ ഇന്ത്യയില്‍. 4.34 ലക്ഷം രൂപ മുതലാണ് ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ വില ആരംഭിക്കുന്നത്. 'അവഞ്ചേര്‍സ്' നിരയില്‍ നിന്നുള്ള സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചാണ് പുതിയ റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ വരവ്. റെനോ ക്വിഡ് ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്, റെനോ ക്വിഡ് അയണ്‍ മാന്‍ എഡിഷന് എന്നീ രണ്ടു പരിവേഷങ്ങളിലാണ് ക്വിഡ് ലിമിറ്റഡ് എഡിഷനുകള്‍ ലഭ്യമാവുക.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ആമസോണ്‍ മുഖേന മാത്രമാണ് റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ ബുക്കിംഗ്. ലിമിറ്റഡ് എഡിഷന് ക്വിഡിന്റെ ബുക്കിംഗ് തുക 9,999 രൂപയാണ്.മാര്‍വല്‍ കോമിക്സുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ പുതിയ റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന് വിപണിയില്‍ പുറത്തിറങ്ങി.
ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന് മോഡലുകള്‍ 1.0 ലിറ്റര്‍ RXT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ ക്വിഡ് RXT വേരിയന്റിലും 29,000 രൂപ വിലവര്‍ധനവിലാണ് ലിമിറ്റഡ് എഡിഷന് ക്വിഡ് എത്തുന്നത്. ക്യാപ്റ്റന്‍ അമേരിക്ക, അയണ്‍ മാന്‍ എന്നീ പ്രശസ്ത മാര്‍വല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിമിറ്റഡ് എഡിഷന് ക്വിഡിന്റെ പെയിന്റ് സ്കീമും. മാര്‍വല്‍ സൂപ്പര്‍ഹീറോ കഥാപാത്രം 'ക്യാപ്റ്റന്‍ അമേരിക്ക'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോഡി ഗ്രാഫിക്സോടെയാണ് ക്വിഡ് ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്റെ ഏതുന്നത്. നാവിഗേഷനോട് കൂടിയ 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന സവിശേഷത.






