
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. മറ്റ് നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ രാഷ്ര്ടപതി നിയമിച്ചു. നിലവില്‍ അദ്ദേഹം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയാണ്.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരിയെ കര്‍ണാടക ചീഫ് ജസ്റ്റിസാക്കി. രാജസ്ഥാന് ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് രസ്തോഗിയെ ത്രിപുരയിലും അലഹബാദിലെ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസാക്കി.







Comments