തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീ–പുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും വലിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ പൊതുമുന്നേറ്റത്തിന് വിരുദ്ധമായ പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സിപിഎം അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ലോകം ശ്രദ്ധിക്കുന്ന സ്ത്രീ മുന്നേറ്റത്തിന് രൂപം നൽകിയ നാടാണ് കേരളം. എൽഡിഎഫ് സർക്കാരാണ് കുടുംബശ്രീക്ക് രൂപം നൽകിയതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതത്തിന്റെ ഭാഗമായി അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവകാശം പൊതുസമൂഹത്തിനുമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഗവർണർക്കും ആർഎസ്എസിനും വേണ്ടി വിദ്യാർഥികൾക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലി പരിപാടി നടത്തുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് ഗോവിന്ദന്റെ ആരോപണം.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കണ്ണിനടക്കം പരിക്കേൽക്കുന്ന തരത്തിൽ ആക്രമണമുണ്ടായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നെഞ്ചിൽ ലാത്തികൊണ്ട് അടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യായീകരിക്കുകയാണെന്നും ഗവർണർക്കും ആർഎസ്എസിനും വേണ്ടി യുഡിഎഫ് സർക്കാർ എന്തുചെയ്യുമെന്നതിന്റെ തെളിവാണിതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

Comments