
ഭക്തരായിട്ടുളളവര് വീട് നിര്‍മ്മിക്കാന്‍ പലപ്പോഴും അവര്‍ക്കു പെട്ടെന്ന് ആരാധനാലയത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാകും സ്ഥലം തിരഞ്ഞെടുക്കുക.
എന്നാല്‍ ക്ഷേത്രത്തോടു ചേര്‍ന്ന പറമ്പില്‍ വീട് വയ്ക്കുമ്പോള്‍ ചില സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നാണ് വാസ്തുശാസ്ത്രം. ഉഗ്രമൂര്‍ത്തിയായ ശിവന്, കാളി, നരസിംഹം എന്നീ പ്രതിഷ്ഠയുളള ക്ഷേത്രത്തിന്റെ മുമ്പിലും വലതുവശത്തും വീട് നിര്‍മ്മിക്കാന്‍ പാടില്ല.
മഹാവിഷ്ണു, ശ്രീകൃഷ്ണന്, സരസ്വതി എന്നീ ശാന്തദേവന്മാരുടെ പ്രതിഷ്ഠയുളള ക്ഷേത്രത്തിനു തൊട്ടുപുറകിലും ഇടത്തുവശത്തും വീടുവച്ച് താമസിക്കരുത്. ക്ഷേത്രമിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയര്‍ന്ന പറമ്പില്‍ വീട് നിര്‍മ്മിക്കരുത്. ഭവനത്തിന് ക്ഷേത്രത്തേക്കാള്‍ ഉയരം പാടില്ല.
ദേവാലയത്തിന്റെ താഴികകുടത്തേക്കാള് ഉയരം കുറവായിരിക്കണം അടുത്തുളള വീടുകള്‍ക്ക്. ക്ഷേത്രത്തോട് അടുത്തുളള പറമ്പുകള്‍ ഒഴിവാക്കി വീട് നിര്‍മ്മിക്കുകയാണ് കൂടുതല്‍ നന്ന് എന്നു ചുരുക്കം.
ഒഴിവാക്കാന്‍ കഴിയാത്തവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.






