
കോഴിക്കോട്∙ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി കെ.പി.എ. മജീദിനെയും വീണ്ടും തിരഞ്ഞെടുത്തു. ചെർക്കളം അബ്ദുല്ലയാണ് ട്രഷറർ. വനിതാ ലീഗ്, ദലിത് ലീഗ് സംസ്ഥാന ഭാരവാഹികളെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎൽഎമാർക്കും പാര്‍ട്ടി ഭാരവാഹിത്വം നൽകി. പുതിയതായി അഞ്ചു ലക്ഷം പേർ കൂടി പാർട്ടി അംഗത്വം സ്വീകരിച്ചതായി പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു.






