
മട്ടന്നൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ പിതാവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചു. ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദിനെയാണ് രാഹുല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം 6.15 ഓടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് രാഹുല്‍ സംസാരിച്ചത്. എന്ത് ആവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും, കോണ്‍ഗ്രസ് കൂടെയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ധീരനായ ശുഹൈബിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുഹൈബിന്റെ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്ന് പറഞ്ഞ രാഹുല്‍ ശുഹൈബിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ താനും കോണ്‍ഗ്രസും പങ്കുചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.






