
രാകേഷിനു 12 വയസുള്ളപ്പോഴാണ് മുസ്ലീം മതവിശ്വാസികളായ മൈാനുദ്ദീനും ഭാര്യ കൗസറും അവനെ ദത്തെടുത്തത്. ഹിന്ദു മതവിശ്വാസം പിന്തുടരുന്ന രാകേഷ് രാസ്തോഗി എന്ന 15 കാരനെ ആ കുടുംബം ദത്തെടുത്തതും, വളര്‍ത്തി വലുതാക്കിയതും മകന്റെ അതേ വിശ്വാസമനുസരിച്ചായിരുന്നു. ഡെറാഡൂണിലാണ് മതത്തെ പുറത്തു നിര്‍ത്തി എന്നാല്‍ എല്ലാ മതവിശ്വാസങ്ങളെയും പിന്തുടര്ന്നു ഈ മാതൃകാ കുടുംബം ജീവിക്കുന്നത്.
മുസ്ലീം മതവിശ്വാസം പോലെ തന്നെ ഹിന്ദു വിശ്വാസത്തേയും ഒരുപോലെ ബഹുമാനിച്ച ആ മുസ്ലീം കുടുംബം ഒരിക്കല്‍ പോലും തങ്ങളുടെ ദത്തുപുത്രനോട് മതം മാറണമെന്നോ, ഇസ്ലാമിലേയ്ക്ക് മാറി പേരുമാറ്റണമെന്നോ ആവശ്യപ്പെട്ടില്ല.
ഹിന്ദു മതവിശ്വാസത്തില്‍ തന്നെ വളര്‍ത്തി വലുതാക്കിയ തങ്ങളുടെ മകനുവേണ്ടി ആ മുസ്ലീംകുടുംബം കണ്ടെത്തിയതും ഹിന്ദുവായ ഒരു പെണ്‍കുട്ടിയെ ആയിരുന്നു. മകനുവേണ്ടിയുള്ള വിവാഹാലോചനകളില് ഒരു മുസ്ലീം കുടുംബത്തില്‍ ജീവിക്കുന്ന ഹിന്ദുവായ യുവാവിനുവേണ്ടി പലരും പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതായി ആ അമ്മ പറയുന്നു.
ഈ കുടുംബത്തില്‍ താന്‍ ഹോളിയും, ദിപാവലിയും ഉള്‍പ്പെടെ എല്ലാം ആഘോഷിക്കുമെന്ന് രാകേഷ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് രാകേഷും സോണിയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരം നടന്നു.
എന്റെ കുടുംബം എന്നെ സ്നേഹിക്കുകയും, വിവാഹത്തിലുള്‍പ്പെടെ എല്ലാ കാര്യത്തിലും തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും രാകേഷ് കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കലും താനൊരു മുസ്ലീം കുടുംബത്തിലാണ് ജീവിക്കുന്നതെന്ന ചിന്ത പോലും ഇതുവരെ ഒരു സമയത്തും തോന്നിയിട്ടില്ലെന്നും ഈ യുവാവ് പറഞ്ഞുവെയ്ക്കുന്നു. മതത്തിനുവേണ്ടി കൊല്ലും, കൊലയുമായി നടക്കുന്ന വര്‍ഗ്ഗീയ വാദികള്‍ വാണരുളുന്ന ഈ നാട്ടില്‍ ഇത്തരത്തിലുള്ള മാതൃകകള്‍ കാണാതെ പോകരുത്...