പൊപൊള്ളല് വ്യവസായിക ലോകത്തിന്റെ ഒരു നിത്യശാപമാണ്. വലിയ ഫാക്ടറികളിലും മറ്റ് പണിസ്ഥലങ്ങളിലുമെല്ലാം ചെറുതോ വലുതോ ആയ പൊള്ളല്‍ വളരെ വ്യാപകമാണ്. ഇത് മനുഷ്യന് അംഗവൈകല്യം മുതല്‍ മരണം വരെ വരുത്തി വയ്ക്കുന്നു.
അമേരിക്കന്‍ ബേണ്‍ അസോസിയേഷന്റെ കണ്ടെത്തല്‍ പ്രകാരം, ഒരു വര്‍ഷം രണ്ട് മില്യണ്‍ ആള്‍ക്കാര്‍ക്കാണ് പല രീതിയിലുള്ള പൊള്ളലേല്‍ക്കുന്നത്. ഒന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ളവരിലും 16 മുതല്‍ 40 വയസ് കാലയളവിനുള്ളിലുമാണ് കൂടുതലും പൊള്ളലുകള്‍ സംഭവിക്കുന്നത്. നമ്മുടെ രാജ്യത്ത് 12ശതമാനം മരണങ്ങള് പൊള്ളലും അതിനോടനുബന്ധിച്ചുമുള്ള കാരണങ്ങളാലുമാണ് ഉണ്ടാകുന്നത്.
പൊള്ളല്‍ മൂലമുണ്ടാകുന്ന അംഗവൈകല്യം ഒരാളെ സ്വന്തം തൊഴിലെടുക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. പൊള്ളുമ്പോഴുള്ളതിനേക്കാള് കൂടുതല്‍ വൈകല്യമായിരിക്കും പൊള്ളിയ മുറിവ് ഉണങ്ങിക്കഴിഞ്ഞ് ഉണ്ടാകുന്നത്. എന്നാല്‍ പൊള്ളലേറ്റ ഉടന്‍ തന്നെ മറ്റു ചികിത്സയോടൊപ്പം ഫിസിയോതെറാപ്പിയും ചെയ്തു തുടങ്ങിയാല്‍ ഈ പ്രശ്നങ്ങളെ കുറെയൊക്കെ മറികടക്കാന്‍ സാധിക്കും.
തീ മൂലമുള്ള പൊള്ളല്‍ സാധാരണമാണെങ്കിലും മറ്റു ചില കാരണങ്ങളാലും പൊള്ളലേല്‍ക്കാറുണ്ട്. അവ താഴെ പറയുന്നു.
1. രാസവസ്തുക്കള്‍ മൂലം ഉദാ: സിമന്റ്, ആസിഡ്
2. സ്കാല്ഡിംഗ്സ് - ചൂടുവെളളം ദേഹത്ത് വീഴുന്നതുമൂലം. പ്രായമായവരിലാണ് ഇത് സാധാരണ സംഭവിക്കുന്നത്.
3. വൈദ്യുതി മൂലം - ഇത്തരം പൊള്ളല്‍ ഹൃദയത്തേയും ശ്വാസകോശത്തേയുമാണ് കൂടുതലായും ബാധിക്കുക എന്നതിനാല്‍ ഇവയുടെ തീവ്രത പ്രവചനാതീതമാണ്.
4. ശ്വാസകോശ പൊള്ളല്‍ - തീ, ചൂടുള്ള പുക, നീരാവി എന്നിവ ശ്വസിക്കുന്നത് മൂലം. ഇത് ശ്വാസനാളത്തില്‍ നീര്‍ക്കെട്ടിന് കാരണമാകുന്നു. അങ്ങനെ ഓക്സിജന്റെ അളവ് രക്തത്തില്‍ കുറയുകയും മാരകമായ തകരാറുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ 99 ശതമാനം പൊള്ളലും ചര്‍മത്തിലാണ് ഏല്‍ക്കുന്നത്.
ശരീരതാപക്രമീകരണം, വിയര്‍പ്പ്, ഇലക്ട്രോലൈറ്റുകളുടെ പുറംതള്ളല്‍, സീബം ഉത്പാദനം, വിറ്റാമിന്‍ ഡി നിര്‍മാണം, സംവേദനം, സൗന്ദര്യം, തിരിച്ചറിയല്‍ ഘടകം എന്നിങ്ങനെ ചര്‍മ്മത്തിന്റെ ധര്‍മങ്ങള്‍ അനവധിയാണ്. പൊള്ളലിന്റെ ഫലമായി ഇവ എല്ലാം തന്നെയോ ഏതെങ്കിലുമൊക്കെയോ ധര്‍മങ്ങള്‍ ബാധിക്കപ്പെടുകയും അങ്ങനെ രോഗപ്രതിരോധ ശേഷി നഷ്കമാവുകയും ചെയ്യുന്നു.
പൊള്ളല്‍ ചര്‍മ്മത്തിലെ രക്തചംക്രമണത്തെയും രക്തക്കുഴലുകളുടെ വിന്യാസത്തേയും താറുമാറാക്കുന്നു. അങ്ങനെ കോശങ്ങള്‍ക്കിടയില്‍ നീര് വന്ന് വലിയ നീര്‍ക്കെട്ടായി മാറുകയും ചെയ്യുന്നു. പൊള്ളലേറ്റ ഭാഗത്തിന് പുറമേ ചുറ്റുപാടുള്ള സ്ഥലങ്ങളിലേക്കും നീര് വ്യാപിക്കുന്നു.
ഇത് മൂലം സന്ധികള്‍ ചലിപ്പിക്കാനാവാതെ വരികയും ക്രമേണ സന്ധികള്‍ ഉറച്ചുപോകുകയും ചെയ്യുന്നു. ആയതിനാല്‍ ഇത് തടയാന്‍ പ്രഥമശുശ്രൂഷ കഴിയുമ്പോള്‍ തന്നെ ഫിസിയോതൊപ്പി ചെയ്തു തുടങ്ങണം. അപ്പോള്‍ ഉറച്ചുപോയേക്കാവുന്ന സന്ധിചലനം വീണ്ടെടുക്കുകയും ഭാവി ചികിത്സയില്‍ പണവും സമയവും ലാഭിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ രോഗിയുടെ പൂര്‍ണ സഹകരണവും ആവശ്യമാണ്.
ഹൃദയത്തിനനുബന്ധ പ്രശ്നങ്ങള്‍ - ഷോക്ക്, രക്തചംക്രമണ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ ആദിയായവ.
1. ശ്വാസനാള പൊള്ളലിനാട് അനുബന്ധിച്ച് ചുണ്ട്, വായ്, അണ്ണാക്ക് എന്നിവയ്ക്ക് ഏല്ക്കുന്ന പൊള്ളല്‍.
2. ന്യൂമോണിയ
3. മുറിവില്‍ പഴുപ്പും അണുബാധയും
4. മൂത്രനാളത്തിലെ അണുബാധ
5. രക്തത്തിലെ അണുബാധ
6. വൃക്ക, കരള്‍ എന്നിവയ്ക്കുണ്ടാകുന്ന തകരാറുകള്‍
7. സന്ധിവീക്കവും നീര്‍ക്കെട്ടും
8. സന്ധികളെ പൊതിഞ്ഞിരിക്കുന്ന പേശികളില്‍ കാല്‍സ്യം അടിഞ്ഞ് അത് കട്ടിയായി പോകുക.
9. പൊള്ളിയ ഭാഗത്തെ മുറുക്കം കാരണം സന്ധികള്‍ ചലിപ്പിക്കാനാകാതെ വരികയും അവിടം ഉറച്ചുപോവുകയോ ആകൃതിയില്‍ മാറ്റം സംഭവിക്കുകയോ ചെയ്യുക.
10. മാനസിക -ശാരീരിക ബുദ്ധിമുട്ടുകള്‍, കൈകാലുകളിലെ പൊള്ളല്‍ ജോലിയെ ബാധിക്കും.
പൊള്ളലേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും ഫിസിയോതെറാപ്പിയും ചെയ്തു തുടങ്ങേണ്ടതാണ്. മുന്‍പ് പറഞ്ഞ ശാരീരിക അസ്വാസ്ഥ്യങ്ങളെ ആവതും തടയുക എന്നതാണ് ഫിസിയോതെറാപ്പിസ്റ്റ് ഉള്‍പ്പെട്ട ബേണ്‍ ടീമിന്റെ പ്രധാന കര്‍ത്തവ്യം. ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ്
1. മുറിവും കലകളും വേഗം തന്നെ പൊറുക്കാനുള്ള സാഹചര്യം.
2. അണുബാധയും അനുബന്ധ പ്രശ്നങ്ങളും പരമാവധി പരമാവധി കുറയ്ക്കുക.
3. പേശീ മുറുക്കങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് വന്ന് സന്ധീ ചലനങ്ങള്‍ കഴിവതും സാധാരണ രീതിയിലാക്കുക.
4. ഗുരുതര പൊള്ളലേറ്റ രോഗികളിലെ ഹൃദയ ചംക്രമണ ക്ഷമത സാധാരണ രീതിയിലേക്ക് മടക്കികൊണ്ട് വരിക.
5. സ്വാശ്രയത്തവും ശാരീരിക ക്ഷമതയും രോഗിക്ക് നല്‍കുക.
6. ശ്വാസകോശാരോഗ്യം വര്‍ധിപ്പിക്കുക.
7. പൊള്ളല്‍ വടുക്കള്‍ പരമാവധി ചുരുക്കികൊണ്ട് വരിക.
8. രോഗിയെയും ബന്ധുക്കളെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രോഗിയെ എത്രയും പെട്ടെന്ന് സ്വയം പര്യാപ്തനാക്കുക.

വിവിധതരം പൊള്ളലുകള്‍

പൊള്ളലിന്റെ പരിണിത ഫലങ്ങള്‍

ഫിസിയോതെറാപ്പി ചികിത്സ
പൊള്ളലേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും ഫിസിയോതെറാപ്പിയും ചെയ്തു തുടങ്ങേണ്ടതാണ്. മുന്‍പ് പറഞ്ഞ ശാരീരിക അസ്വാസ്ഥ്യങ്ങളെ ആവതും തടയുക എന്നതാണ് ഫിസിയോതെറാപ്പിസ്റ്റ് ഉള്‍പ്പെട്ട ബേണ്‍ ടീമിന്റെ പ്രധാന കര്‍ത്തവ്യം. ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ്
ഫിസിയോതെറാപ്പിസ്റ്റിന്റെ ചുമതല
1. മുറിവും കലകളും വേഗം തന്നെ പൊറുക്കാനുള്ള സാഹചര്യം.
2. അണുബാധയും അനുബന്ധ പ്രശ്നങ്ങളും പരമാവധി പരമാവധി കുറയ്ക്കുക.
3. പേശീ മുറുക്കങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് വന്ന് സന്ധീ ചലനങ്ങള്‍ കഴിവതും സാധാരണ രീതിയിലാക്കുക.
4. ഗുരുതര പൊള്ളലേറ്റ രോഗികളിലെ ഹൃദയ ചംക്രമണ ക്ഷമത സാധാരണ രീതിയിലേക്ക് മടക്കികൊണ്ട് വരിക.
5. സ്വാശ്രയത്തവും ശാരീരിക ക്ഷമതയും രോഗിക്ക് നല്‍കുക.
6. ശ്വാസകോശാരോഗ്യം വര്‍ധിപ്പിക്കുക.
7. പൊള്ളല്‍ വടുക്കള്‍ പരമാവധി ചുരുക്കികൊണ്ട് വരിക.
8. രോഗിയെയും ബന്ധുക്കളെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രോഗിയെ എത്രയും പെട്ടെന്ന് സ്വയം പര്യാപ്തനാക്കുക.

ചികിത്സ
പൊള്ളലേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു തന്നെ ശരിയായ രീതിയില്‍ പരിശോധിച്ച് ഫിസിയോതെറാപ്പി ചികിത്സ തുടങ്ങേണ്ടതാണ്. രോഗിയുടെ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുക, സന്ധീ ചലനങ്ങള്‍, പുനഃസ്ഥാപിക്കുക എന്നതായിരിക്കണം ഒരു ഫിസിയോതെറാപിസ്റ്റിന്റെ അടിയന്തിര കര്‍ത്തവ്യം.
ഇതിനു വേണ്ടി നീരുള്ള കൈകാലുകള്‍ ഒരു തലയിണയില്‍ ഉയര്‍ത്തി വയ്ക്കുകയും ആ ഭാഗം പതുക്കെ അനക്കി കൊണ്ടിരിക്കുകയും വേണം. പ്രത്യേകിച്ചും കൈപ്പത്തിയും കാല്പാദങ്ങളും.
പൊസിഷനിങ്ങും സ്പ്ലിന്റിംഗും
രോഗിയെ ശരിയായ പൊസിഷനില്‍ കിടത്തുന്നത് നീരു വരുന്നത് തടയാനും കോശകലകളുടെ നാശം തടയാനും ഉതകും. ശരീരഭാഗങ്ങള്‍ ശരിയായി പൊസിഷന്‍ ചെയ്യുന്നത് സന്ധിചലനങ്ങള് വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
ശരീരഭാഗങ്ങളുടെ പൊസിഷനുകള്‍
തലയും കഴുത്തും: - ഒരു ചെറിയ ടവല്‍, തോര്‍ത്ത് ചുരുട്ടി മടക്കി അത് കഴുത്തിനടിയില്‍ വയ്ക്കുന്നതോ ഒരു തലയിണ കൈപ്പലകള്‍ക്കിടയില്‍ വയ്ക്കുന്നതോ കഴുത്ത് പിന്നിലേക്ക് മടങ്ങിയിരിക്കാന്‍ സഹായിക്കും. തന്മൂലം ശ്വാസോഛാസം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാകും.
കൈകള്‍: - തലയിണയില്‍ ഉയര്‍ത്തിയും കക്ഷം അകത്തിയും വയ്ക്കണം. കൈമുട്ട്, കൈക്കുഴ, നിവര്‍ത്തി വയ്ക്കുക. വിരലുകള്‍ അല്പം മടക്കിയും തള്ളവിരല്‍ അകത്തിയും വയ്ക്കുക. ഈ പൊസിഷനുവേണ്ടി ഒരു സ്റ്റാറ്റിക് സ്പ്ലിന്റ് ഉപയോഗിക്കാം.
കാലുകള്‍: - കാലുകള്‍ നിവര്‍ത്തി, അകത്തി, ഉയര്‍ത്തി വയ്ക്കണം. നരിയാണി 90 ഡിഗ്രി ആയിരിക്കണം. ഇതിന് വേണ്ടി ഫൂട്ട് ഡ്രോപ് സ്പ്ലിന്റ് ഉപയോഗിക്കാം. കാലുകള്‍ ഉയര്‍ത്തി വയ്ക്കുവാന്‍ തലയിണ ഉപയോഗിക്കരുത്. പകരം കട്ടിലിന്റെ കാല്‍ഭാഗം അങ്ങനെ തന്നെ ഉയര്‍ത്തി വയ്ക്കണം. തലയിണ ഉപയോഗിച്ചാല്‍ കാല്‍ക്കുഴ മടങ്ങിയിരിക്കും. അത് പാടില്ല.
സ്പ്ലിന്റിംഗ്
സ്പ്ലിന്റിംഗ്, പൊസിഷനിങ്ങിന്റെ തുടര്‍ച്ചയാണ്. സ്കിന്‍ ഗ്രാഫ്റ്റിങ്ങിനുശേഷം തൊലി വച്ചുപിടിപ്പിച്ച ഭാഗം ഇളകാതിരിക്കാനാണ് സ്പ്ലിന്റിംഗ് ചെയ്യുന്നത്.
പേശിമുറുക്കം തടയുക, ഉള്ളവ നേരെയാക്കുക, ഒരു പ്രത്യേക ഡിഗ്രി വരെയുള്ള സന്ധി ചലനത്തിന് സഹായിക്കുക, സന്ധിക്കും സ്നായുവിനും വേണ്ട സംരക്ഷണം എന്നിവയാണ് സ്പ്ലിന്റിംഗിന്റെ ധര്‍മങ്ങള്‍. പെട്ടെന്ന് അണിയാനും അഴിക്കാനും പറ്റുന്ന വിധത്തിലായിരിക്കണം സ്പ്ലിന്റ് തയാറാക്കേണ്ടത്.
ഇവ ഭാരം കുറഞ്ഞതും ശരീരത്തോട് ചേര്ന്നിരിക്കുന്നതുമായിരിക്കണം. എന്നാല്‍ വല്ലാതെ അമര്‍ന്നിരുന്ന് പ്രഷര്‍ പോയിന്റുകള്‍ വരാതെയും ശ്രദ്ധിക്കണം. പ്രഷര്‍ പോയിന്റുകള്‍ വന്നാല്‍ പൊള്ളിയ ഭാഗം ഉണങ്ങാന്‍ താമസം വരും.
സ്റ്റാറ്റിക്, ഡൈനാമിക്, എന്നീ രണ്ട് തരം സ്പ്ലിന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ആദ്യത്തേത്, പൊള്ളലേറ്റ ഭാഗത്തിന്റെ ചലനം പൂര്‍ണമായും തടയുമ്പോള്‍ രണ്ടാമത്തേത് നിയന്ത്രിത രീതിയിലുള്ള ചലനം അനുവ
ദിക്കുന്നു.
രാത്രിയിലാണ് സ്പ്ലിന്റിംഗ് ചെയ്യുകയെങ്കിലും മറ്റു സമയത്തും ഇത് ധരിക്കാവുന്നതാണ്. അനുയോജ്യമായ വിധത്തില്‍ പൊള്ളിയ ഭാഗം ചലിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ ഡൈനാമിക് സ്പ്ലിന്റ് ധരിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം.
ആക്ടീവ് - പാസീവ് വ്യായാമങ്ങള്‍
പൊള്ളലേല്‍ക്കാത്ത ഭാഗങ്ങള്‍ രോഗി, സ്വയം ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് (ആക്ടീവ് എക്സര്‍സൈസ്) നീര് കൂടുതലാകാതിരിക്കാന്‍ സഹായിക്കും. രോഗിക്ക് സ്വയം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് ഇത് രോഗിയെ ചെയ്യിപ്പിക്കാം (പാസീവ് എക്സര്‍സൈസ്).
പക്ഷേ, പൊള്ളിയ ഭാഗത്ത് ചര്‍മ്മം വച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കില് 4 - 5 ദിവസത്തേക്ക് ഇവയൊന്നും ചെയ്യാന്‍ പാടില്ല. സര്‍ജന്റെ ഉപദേശമനുസരിച്ച് പിന്നീട് ഇവ ചെയ്യാവുന്നതാണ്. ഈ വ്യായാമങ്ങളെല്ലാം സന്ധിചലനങ്ങള് വീണ്ടെടുക്കാനാണ് സഹായിക്കുന്നത്.
പൊള്ളലേറ്റ ഭാഗം വരണ്ടുണങ്ങിയിട്ടുണ്ടെങ്കില് വ്യായാമം തുടങ്ങുന്നതിന് മുമ്പായി ആ ഭാഗം നനച്ച് കൊടുക്കുന്നത് നന്നായിരിക്കും. ചര്‍മ്മത്തിന്റെ പ്ലയബിലിറ്റി, ഇലാസ്തികത എന്നിവ കൂട്ടാന്‍ പാരഫിന്‍, അള്‍ട്രാസൗണ്ട് തെറാപ്പികള്‍ ചെയ്യുന്നത് നല്ലതാണ്.
വേദനയുള്ളവര്ക്കാകട്ടെ, ആ ഭാഗം വെള്ളത്തില്‍ മുക്കിവച്ച് വെള്ളത്തിന്റെ മുകിലേക്കുള്ള തള്ളലിന് അനുസൃതമായി കൈകാലുകള്‍ ചലിപ്പിക്കാവുന്നതാണ്. ഉണങ്ങാത്ത മുറിവുകള്‍ വേദനയുണ്ടാക്കുമെങ്കിലും രോഗിയെ നിര്‍ബന്ധപൂര്‍വം വ്യായാമം ചെയ്യിപ്പിക്കേണ്ടതാണ്.
കണ്ടീഷനിംഗ് വ്യായാമങ്ങള്‍
ഇത്, രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും പേശീബലവും വര്‍ധിപ്പിക്കാനുതകുന്ന വ്യായാമങ്ങളാണ്. ഗുരുതരമായി പൊള്ളലേറ്റ രോഗികളില്‍ ശരീരഭാരമൊക്കെ വളരെയധികം കുറഞ്ഞിരിക്കും.
ഇവര്‍ക്ക് പേശീബലവും കുറവായിരിക്കും. ഇതിന് പരിഹാരമെന്നോണം ഐകോമെട്രിക്, ഐസോടോണിക് വ്യായാമങ്ങളും ഭാരമുപയോഗിച്ചുള്ള വ്യായാമങ്ങളും ആവശ്യാനുസരണം ചെയ്യിപ്പിക്കാവുന്നതാണ്.
ഹൃദയ - ശ്വസന ക്ഷമത ഇത്തരം രോഗികളില്‍ കുറവായിരിക്കുമെന്നതിനാല്‍ വ്യായാമം തുടങ്ങുന്നതിന് മുന്‍പും ശേഷവും ബി.പി, പള്‍സ്, ശ്വസനക്രമം എന്നിവ പരിശോധിക്കേണ്ടതാണ്.
രോഗി ക്രമേണ സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോള്‍ സൈക്ലിംഗ്, ട്രെഡ് മില്ലില്‍ കൂടിയുള്ള നടത്തം, പടികള്‍ കയറല്‍ തുടങ്ങിയ എയറോബിക്സ് വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുന്നതിന് പുറമേ ഉറച്ചുപോയ സന്ധീ ചലനങ്ങള്‍ വീണ്ടെടുക്കാനും ഉപകരിക്കുന്നു.
നടത്തം
കാലില്‍ ചര്‍മ്മം വച്ചു പിടിപ്പിച്ച രോഗിയെ അല്ലെങ്കില്‍ വ്യക്തിയെ അത് ശരീരത്തില്‍ നന്നായി ഉറച്ചതിനു ശേഷം നടത്താനാരംഭിക്കാം. നടത്താന്‍ തുടങ്ങുമ്പോള്‍ ചര്‍മ്മം വച്ച് പിടിപ്പിച്ച
ഭാഗം ബാന്‍ഡേജ് വച്ച് 'യു' ആകൃതിയില്‍ കെട്ടുന്നത്, കാലില്‍ നിന്നും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും മുറിഭാഗത്തെ വച്ചുപിടിപ്പിച്ച ചര്‍മ്മം ഇളകാതിരിക്കാനും സ
ഹായിക്കുന്നു.
രോഗിക്ക് വേദന മൂലം നില്ക്കാന് കഴിയാത്ത അവസ്ഥയാണെങ്കില്‍ ടില്‍ട് ടേബിളില്‍ കിടത്തി നിര്ത്തിക്കാവുന്നതാണ്. ഇങ്ങനെ അവരെ സ്വയം നില്ക്കാന് പരിശീലിപ്പിക്കാം.
നടക്കാന്‍ തുടങ്ങുമ്പോള്‍ വടിയോ വാക്കറോ പോലുള്ള ഉപകരണങ്ങള്‍ അത്യാവശ്യമാണെങ്കിലും രോഗി കഴിവതും വേഗം തന്നെ അവയെല്ലാം ഉപേക്ഷിച്ച് സ്വയം നടക്കാന്‍ ശ്രമിക്കുന്നു
എന്ന് ഫിസിയോതെറാപ്പിസ്റ്റ് ഉറപ്പു വരുത്തേണ്ടതാണ്. ഇതിനായി രോഗിയെ ദിവസവും ഒരു മണിക്കൂറെങ്കിലും ചെറിയ ഇടവേളകള്‍ കൊടുത്ത് നടത്തിനോക്കേണ്ടതാണ്.ഇത് രോഗിയു
ടെയും ഒപ്പം ബന്ധുക്കളുടെയും ആത്മവിശ്വാസം വര്ധിപ്പിക്കാനുപകരിക്കുന്നു. ഒപ്പം ഫിസിയോതെറാപ്പിസ്റ്റിന്റെയും.
പൊള്ളിയഭാഗത്ത് ചര്‍മ്മം എടുത്തുവച്ച് മൂടിക്കഴിഞ്ഞാല്‍ 3 - 6 മാസത്തിനുള്ളില്‍ എടുത്ത് വച്ച ചര്‍മ്മം പരന്നും രക്തയോട്ടമുള്ളതായും തീരും. എന്നാല്‍ ഈ ആറു മാസത്തിനുള്ളില്‍തന്നെ
മുറിവിന്റെ ഉണങ്ങിയ ഭാഗങ്ങള്‍ ഉയര്‍ന്നും കിട്ടികൂടിയുമിരിക്കും. ഇതിനെ ഹൈപ്പര്‍ ട്രോഫിസ് സ്കാര്‍ ഫോര്മേഷന് എന്നു പറയുന്നു. ഇത് സന്ധീചലനങ്ങളെ തടസപ്പെടുത്തുന്നു. ആയ
തിനാല്‍ ഇത്തരം സ്കാറുകളെ 'പ്രഷര്‍ ഡ്രസിംഗ്'എന്നറിയപ്പെടുന്ന, ഇലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ കുപ്പായം ധരിപ്പിച്ച് ഇല്ലാതാക്കുന്നു. പ്രഷര്‍ ഡ്രസിംഗ് നീര് കുറയ്ക്കാനും
സഹായിക്കുന്നു.
മസാജ്:
നല്ല ബലത്തില്‍ അമര്‍ത്തി പൊള്ളലുണങ്ങിയ വടുവില്‍ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ പ്ലയബിലിറ്റി വര്‍ധിപ്പിക്കാനും ചര്‍മ്മം അതിന് താഴെയുള്ള പേശിയും തമ്മിലുള്ള ഒട്ടിപ്പിടുത്തം മാറാനും സഹായിക്കും.
മസാജും സന്ധീചലന വ്യായാമങ്ങളും ഒരുമിച്ച് ചെയ്യുമ്പോള്‍ നന്നായി ഉണങ്ങാത്ത വടു കൂടുതല്‍ നീളുകയും അങ്ങനെ ചലനം സാധ്യമാവുകയും വടുവിന്റെ മുറുക്കം കുറയുകയും ചെയ്യുന്നു.
ഉറച്ചുപോയ വടുക്കള്‍ ദിവസേന 5 - 10 മിനുട്ട് വരെ 3 - 6 തവണ മസാജ് ചെയ്യണം. മസാജ് ചെയ്യുമ്പോള്‍ ആദ്യം മുറിവിന്റെ വശങ്ങളില് കൂടി ചെയ്ത് അതിനു ശേഷം വേണം മധ്യഭാഗത്ത് ചെയ്യുവാന്‍. പ്രത്യേകിച്ചും വച്ചുപിടിപ്പിച്ച ചര്‍മ്മമാണെങ്കില്‍.
ചെറിയ മര്‍ദത്തില്‍ വേണം അത് ചെയ്യാനും. ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഭാഗത്തെ രക്തയോട്ടം കൂടുകയും വച്ച് പിടിപ്പിച്ച ചര്‍മ്മത്തിന് കൂടുതല്‍ പോഷകങ്ങള്‍ കിട്ടിത്തുടങ്ങുകയും ചെയ്യുന്നു. അള്‍ട്രാസൗണ്ട് ചികിത്സയും ഇതിനോടനുബന്ധിച്ച് ചെയ്യാവുന്നതാണ്.
കോമോഫ്ളേജ് മേക്കപ്പ്
മുഖം, കഴുത്ത്, കൈകള്‍ എന്നീ ഭാഗങ്ങള്‍ പൊള്ളി ഉണങ്ങിക്കഴിയുമ്പോള്‍ വളരെയധികം കറുത്തോ അല്ലെങ്കില്‍ വെളുത്തോ ഇരിക്കും. ഇതൊരു അഭംഗിയായതിനാല്‍ അതൊഴിവാക്കാനായി കോമോഫ്ളേജ് മേക്കപ്പ് ഉപയോഗിക്കുന്നു. മുറിവ് പൂര്‍ണമായും ഉണങ്ങുന്നതിന് മുമ്പ് വേണം ഇതുപയോഗിക്കുവാന്‍.
ചുറ്റുപാടുമുള്ള തൊലിയുടെ നിറമനുസരിച്ച് ഇത തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളാണിവ. ഇവ വാട്ടര്‍ പ്രൂഫും ഏത് തരം ജോലിക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതുമാണ്. വില കുറച്ചുധികമായിരിക്കുമെന്ന് മാത്രം.
ശ്വാസകോശ ശുശ്രൂഷ
പൊള്ളലേറ്റ ഒരാള്‍ക്ക് ധാരാളം ശ്വാസകോശ സ്രവങ്ങ ഉണ്ടാകുമെന്നതിനാല്‍ അയാള്‍ക്ക് അടിയന്തിരമായി ചെസ്റ്റ് ഫിസിയോതെറാപ്പി നല്‍കണം.
ശരീരം പലരീതിയില്‍ തിരിച്ചു കിടത്തി സ്രവങ്ങള്‍ പുറത്തേക്ക് കൊണ്ടുവരിക. ചുമപ്പിക്കല്‍, സക്ഷന്‍ എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
എന്നാല്‍ പൊള്ളിയ ഭാഗത്ത് മര്‍ദം പ്രയോഗിക്കുമ്പോള്‍ രോഗിക്ക് വേദനയുണ്ടാകുമെന്നതിനാല്‍ (പ്രത്യേകിച്ചും നെഞ്ച് പൊള്ളിയാല്‍) ചെറിയ കോട്ടണ്‍ പാഡ് കൈയ്ക്കിടയില്‍ വച്ചായിരിക്കും ഫിസിയോതെറാപ്പിസ്റ്റ് ഇതെല്ലാം ചെയ്യുക.
മുഖത്ത് നീരുണ്ടെങ്കില്‍ വിരല്‍ കൊണ്ട് ടിപ്പിംഗ് ചെയ്യാന്‍ പാടില്ല. വെന്റിലേഷനില്‍ ഉള്ള രോഗിക്ക് സക്ഷനും ഹ്യൂമിഡിഫിക്കേഷനും മാത്രമേ കൊടുക്കാന്‍ സാധിക്കൂ. ഹ്യുമിഡിഫിക്കേഷന്‍ ശ്വാസകോശ പൊള്ളല്‍ ഉള്ള എല്ലാ രോഗികള്‍ക്കും നല്‍കാവുന്നതാണ്.
ഇതോടൊപ്പം ശ്വാസകോശ വികാസത്തിനും ക്ഷമതയ്ക്കും വേണ്ടി ശ്വസന വ്യായാമങ്ങളും രോഗിയെ പരിശീലിപ്പിക്കാം. ഇത്, കെട്ടിക്കിടക്കുന്ന സ്രവത്തെ ഇളക്കും. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഒരു ഫിസിയോതെറാപ്പിസ്റ്റ് തന്നെ ചെയ്യേണ്ടതാണ്. നെഞ്ച് പൊള്ളിയ രോഗിക്ക് പോലും ഇതെല്ലാം നല്‍കണ്ടതാണ്.
അടിയന്തിര ശ്വാസകോശ ശുശ്രൂഷനല്കേണ്ട സന്ദര്‍ഭങ്ങള്‍
1. പ്രായമായവര്‍ക്ക് പൊള്ളലേറ്റാല്‍
2. മുഖം, വായ, ശ്വാസനാളം ഇവയില്‍ പൊള്ളലേറ്റാല്‍
3. നടക്കാനോ കിടന്ന കിടപ്പില്‍ നിന്നും ചലിക്കാനോ ആവാത്തവര്‍
4. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവര്‍
5. ഓപ്പറേഷന് മുമ്പും ശേഷവും
6. നെഞ്ച് ഭാഗം ആഴത്തില്‍ പൊള്ളലേറ്റവര്ക്കുണ്ടാകുന്ന ഉറച്ചുപോയ എക്ബേര് ഇളകുവാന്‍ മവണ്ടി
7. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പൊള്ളലേറ്റാല്‍.

Comments