
പഴയകാലത്ത് വീട് കയറിത്താമസിക്കുന്നതിന് പുരവാസ്തുബലി എന്നാണ് പറഞ്ഞിരുന്നത്. വാസ്തുബലി കഴിച്ചായിരുന്നു അന്ന് താമസം തുടങ്ങിയിരുന്നത്. വീടുപണി പൂര്‍ത്തിയാക്കിയാല്‍ ജ്യോതിഷമനുസരിച്ച് ഉത്തമമായ മുഹൂര്‍ത്തത്തില്‍ വേണം പാലുകാച്ചല്‍ നടത്താനും ഗൃഹപ്രവേശം നടത്താനും.
വാസ്തുപൂജ, ഗണപതിഹോമം, ഐശ്വര്യപൂജ, ഭഗവതിസേവ, സുദര്‍ശനഹോമം എന്നിവ നടത്തുന്നത് ഉത്തമം. നിര്‍മാണത്തിലെ വാസ്തുദോഷപരിഹാരമായാണ് പഞ്ചശിരസ് സ്ഥാപിക്കുന്നത്.
ഗൃഹപ്രവേശനത്തിനു മുമ്പ് വീടുനിര്മാണത്തില് ഏര്‍പ്പെട്ട ജോലിക്കാര്‍ക്കെല്ലാം ദക്ഷിണ നല്കി അനുഗ്രഹം വാങ്ങണം.
ഗൃഹനാഥന് വലതുകാലും ഗൃഹനാഥ ഇടതുകാലും ആദ്യം വച്ചുവേണം വീട്ടില്‍ പ്രവേശിക്കാന്‍. പാല് തിളപ്പിക്കുന്നത് അടുപ്പിലോ ഗണപതിഹോമം കുണ്ടത്തിലോ ആകാം. ഈ പാലില്‍ അരിയിട്ട് പായസമാക്കുകയും ചെയ്യാം. ഇത് അതിഥികള്‍ക്കും നല്‍കാം.
കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഗൃഹപ്രവേശനത്തിന് നല്ലതല്ല. അത് ഒഴിവാക്കണം. ഗൃഹനാഥയുടെ നക്ഷത്രത്തിനനുയോജ്യമായ നക്ഷത്രങ്ങള്‍ നോക്കിവേണം ഗൃഹപ്രവേശം നടത്താന്‍.






