
തലശ്ശേരി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ പകപോക്കല്‍. സിപിഎം പ്രവര്‍ത്തകനു നേരേയാണ് വധശ്രമം ഉണ്ടായത്. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സിപിഎം-ബിജെപി സംഘര്‍ഷം സ്ഥിരമായി നിലനില്‍ക്കുന്ന പ്രദേശമാണ് മാനന്തേരി.






