കണ്ണൂര്‍: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാത്ത വിവാഹങ്ങള്‍ക്ക് മാത്രം ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ്. കണ്ണൂര്‍ ജില്ലയിലെ കോലയാട് പഞ്ചായത്ത് ആണ് ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. പഞ്ചായത്തില്‍ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നല്ലൊരു ശതമാനം വിവാഹവേദികളില്‍ നിന്നും പുറന്തള്ളുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യരഹിത വിവാഹങ്ങള്‍ക്ക് മാത്രമേ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കൂ.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. വിവാഹം പ്ലാസ്റ്റിക് മാലിന്യരഹിതമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്നതിന് പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. മാലിന്യമില്ലാത്ത മാംഗല്യം എന്ന പേരില്‍ കഴിഞ്ഞ നവംബറിലാണ് പദ്ധതി തുടങ്ങിയത്. വിവാഹങ്ങള്‍ക്ക് പുറമെ പൊതുപരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കോലയാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു.
ഏതൊരു സാഹചര്യത്തിലും പ്ലാസ്റ്റിക് ഒഴിവാക്കണം. നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പഞ്ചായത്തില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങുകയും ചെയ്യണം. അതിഥികള്‍ക്ക് ആഹാരം നല്‍കുന്നതിനോ അലങ്കാരങ്ങള്ക്കായോ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ചോ€േറ്റ് പോലും നല്‍കരുത്. ഡിസ്പോസിബിള്‍ പാത്രങ്ങളില്‍ വരുന്ന ഐസ്ക്രീം അടക്കമുള്ളവയും അതിഥികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
വിവാഹ ചടങ്ങ് നടത്തുന്നതിന് മുന്‍പ് പഞ്ചായത്തില്‍ നിന്നും അനുമതി നേടണം. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് പഞ്ചായത്ത്, കുടുംബശ്രീ അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. വിവാഹദിനത്തില്‍ ഹരിത വിവാഹമെന്ന ബാനര്‍ പഞ്ചായത്ത് അധികൃതര്‍ വിവാഹം നടക്കുന്ന ഹാളില്‍ സ്ഥാപിക്കും. നിയമം ലംഘിക്കുന്ന വിവാഹ പാര്‍ട്ടികള്‍ക്ക് 10,000 രൂപയാണ് പിഴ.






