പത്തനംത്തിട്ട : സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
പത്തനംതിട്ടയിൽ സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമെന്ന സിപിഐഎം ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂൾ കർവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ വീഴ്ചയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ട്. എല്ലാവരും ഒരു ടീമായി നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 1706 കുടുംബങ്ങള്‍ 95 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. സംവിധാനങ്ങളെ അലര്‍ട്ടായി നിര്‍ത്താന്‍ ശ്രമിക്കുന്നു. ഓറഞ്ച് ബുക്കിലെ മാനദണ്ഡങ്ങള്‍ ഇക്കുറിയും പാലിച്ചുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു . റാന്നിയിലെ ഒരു വ്യാപാരിക്കും 2018 ല്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യം രാഷ്ട്രീയം മറന്ന് നേരിടണം. നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 25000 രൂപ ശുചീകരണത്തിനായി നല്‍കും. ക്യാബിനറ്റ് ചേരുമ്പോള്‍ നഷ്ടപരിഹാര തുക തീരുമാനിക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Comments