ആഫ്രിക്കന്‍ മണ്ണില്‍ നീലപ്പട ചരിത്രം രചിച്ചു: ഏകദിനത്തിനു പിന്നാലെ ടി20 യും ഇന്ത്യയ്ക്ക് സ്വന്തം
ആഫ്രിക്കന്‍ മണ്ണില്‍ നീലപ്പട ചരിത്രം രചിച്ചു: ഏകദിനത്തിനു പിന്നാലെ ടി20 യും ഇന്ത്യയ്ക്ക് സ്വന്തം
Authored by Web Desk | Last updated: 25 Feb 2018, 2:00 AM | 1 min read
കേപ്ടൗണ്‍: വനിതകള്‍ക്കു പിന്നാലെ പുരുഷന്മാരും ആഫ്രിക്കന്‍ മണ്ണില്‍ ചരിത്രം രചിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും ഇന്ത്യ ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി നാട്ടി.
ഇന്നലെ കേപ്ടൗണില്‍ നടന്ന അവസാന മത്സരത്തില്‍ ഏഴു റണ്‍സിനു ജയിച്ച് ഇന്ത്യ ട്വന്റി 20 പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
ആതിഥേയര്‍ക്കു വേണ്ടി 41 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ നായകന് ജീന്‍ പോള്‍ ഡുമിനിയും 24 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 49 റണ്‍സ് നേടിയ ക്രിസ്റ്റ്യന്‍ ജോങ്കറുമാണു പൊരുതിയത്.
നേരത്തെ 40 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സഹിതം 47 റണ്‍'് നേടിയ ശിഖര്‍ ധവാനും 27 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സഹിതം 43 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെയും മികച്ച പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കു നയിച്ചത്. പുറംവേദനയെത്തുടര്‍ന്ന് വിട്ടുനിന്ന നായകന് വിരാട് കോഹ്ലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്.