
ബെര്‍ലിന്‍: ഫുട്ബോള്‍ മത്സരത്തിനിടെ ഗോളി വെള്ളം കുടിക്കാന്‍ തിരിഞ്ഞ സമയത്ത് ഗോളടിച്ച് എതിര് ടീമിന്റെ തന്ത്രം വൈറല്‍. ജര്‍മന്‍ ഫുട്ബോള്‍ ലീഗിനിടയിലാണ് സംഭവം.
ഇന്ഗോള്സ്റ്റാഡും ഡൂയിസ്ബെര്ഗും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഗോള്‍മുഖത്തേക്ക് ഇന്ഗോള്സ്റ്റാഡിന്സിന്റെ താരം പന്തുമായി പാഞ്ഞെടുക്കുന്ന സമയം ഡൂയിസ്ബെര്ഗിന്റെ ഗോളി മാര്‍ക്ക് ഫ്ളെക്കന് വെള്ളം കുടിക്കാന്‍ തിരിഞ്ഞ സമയത്താണ് എതിര് ടീം വന്ന് ഗോള്‍വല ചലിപ്പിച്ചത്.
മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് സംഭവം നടന്നത്. ഡൂയിസ്ബെര്ഗിന്റെ ഗോള്‍മുഖത്തേക്ക് വന്ന ലോങ് പാസ് പ്രതിരോധ താരം ഗെരിറ്റ് നൗബര്‍ ഗോളി ഫ്ളെക്കന് കൈമാറാനായി ഹെഡ് ചെയ്യുകയായിരുന്നു. ഗോള്‍ പോസ്റ്റ് മുഖത്ത് വെള്ളം കുടിക്കുന്ന തിരക്കിലായിരുന്ന ഫ്ളെക്കന് ഇതറിഞ്ഞില്ല. ഗോള്‍ വല ചലിക്കുകയും ചെയ്തു.
മത്സരത്തില്‍ ഡൂയിസ്ബെര്ഗ് 2-1 ന് ജയിച്ചതിനാല്‍ ഫ്ളെക്കന് രക്ഷപ്പെട്ടു. പിന്നാലെ പറ്റിപ്പോയ അബദ്ധത്തിന് ടീമംഗങ്ങളോടും, ആരാധകരോടും ഫ്ളെക്കന് മാപ്പു ചോദിച്ചു. കളിക്കിടെയുള്ള ഗോളിയുടെ വെള്ളംകുടി വൈറലാകുകയാണ്.
HIT! Bramkarz Duisburga - Mark Flekken - poczuł niesamowite pragnienie i udał się w głąb bramki po bidon. A że zrobił to akurat, gdy rywale nacierali? Szczegół. 🤪😂 pic.twitter.com/XqERLnfGY6
— Piłkarskie Memy (@MemyPL69) February 24, 2018





