
കണ്ണൂര്‍: കക്ഷി രാഷ്ര്ടീയത്തിന്റെ അതിര്‍വരമ്പുകളെ മായ്ച്ച് കളഞ്ഞ് കൊലപാതക രാഷ്ര്ടീയത്തിനെതിരെ കണ്ണൂരില്‍ ജനകീയ കൂട്ടായ്മ. കണ്ണൂരില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന രാഷ്ര്ടീയസംഘര്ഷങ്ങളുടെ സ്വഭാവം വീണ്ടും ജനാധിപത്യ സാംസ്കാരിക കൂട്ടായ്മയുടെ സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ദശകങ്ങളായി നിലനില്ക്കുകയും വളരുകയും ചെയ്യുന്ന കൊലപാതക സംസ്കാരത്തിനെതിരെ ജനാധിപത്യ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ആഹ്വാനം ചെയ്ത് കേരളത്തിലെ നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ര്ടീയത്തിന്റെ വഴികളിലേയ്ക്ക് മടങ്ങുന്നുവെന്ന സൂചന നല്കുന്ന സംഭവങ്ങള്‍ക്കാണ് ഇടനല്‍കിയത്.
നേരത്തെ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. . കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ് ഷുഹൈബിന്റെ കൊലയെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ര്ടീയ കൊലപാതകങ്ങള്‍ കാണിക്കുന്നു എന്ന് കണ്ണൂര്‍ കൊലപാതകങ്ങളെ കുറിച്ച് ഇതേ കുറിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുളളവരായിരുന്നു ഈ പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ ഭൂരിപക്ഷവും.
ഈ നിലപാടിന്റെ ശരിയായ അന്തസ്സത്തക്കനുസരിച്ച് കണ്ണൂരില്‍ നിന്ന് തന്നെ ഒരു ജനാധിപത്യ സാംസ്കാരിക കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ജനകീയ സാംസ്കാരിക പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചിട്ടുളളത്. . അതിന്റെ ഭാഗമായി എന്‍ ശശിധരന് ചെയര്‍മാനും പി .ജെ.ബേബി ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മുന്‍കൈയില്‍ ജില്ലയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സമാന മനസ്കരായയാളുകളെ പങ്കെടുടുപ്പിച്ചു കൊണ്ട് മാര്‍ച്ച് ആറിന് ഒരു വിപുലമായ കണ്വന്ഷന് നടത്തും.






