
കൊല്‍ക്കത്ത: സൗമ്യതയുടേയും സത്യസന്ധതയുടേയും മറ്റൊരു പേരായാണ് തൃപുര മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിനെ എല്ലാവരും കണ്ടിരുന്നത്. കാല്‍നൂറ്റാണ്ടിന്റെ അധികാര ഭാണ്ഡം ഉപേക്ഷിച്ച് അദ്ദേഹം പടിയിറങ്ങുമ്പോഴും സമ്യതയ്ക്ക് ഒരു കോട്ടവും തട്ടിയിരുന്നില്ല. ഫലം ഇന്നലെ വന്നതേ ഉള്ളു അത് വിശദമായി പഠിച്ച ശേഷം നിഗമനത്തിലെത്താമെന്നായിരുന്നു അദ്ദേഹം പരാജയത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
ഒറ്റക്കാണെങ്കിലും തൃപുരയില്‍ തന്റെ പ്രവര്‍ത്തനം തുടരും പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനം നടത്തും. സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പണവും കയ്യൂക്കും ഉപയോഗിച്ചെന്ന് അദ്ദേഹം ആരോപിച്ചു.






