
ബോളിവുഡിലെ മാദകനടിയായിട്ടാണ് ആള്ക്കാര് വിലയിരുത്തുന്നതെങ്കിലും സഹജീവി കരുണയും വലിയ മനസ്സിനും ഉടമാണ് താനെന്ന് സണ്ണിലിയോണ്‍ ലിയോണ്‍ വീണ്ടും തെളിയിക്കുന്നു. സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും വീണ്ടും മാതാപിതാക്കളായി.
ഇത്തവണ ദമ്പതികള്‍ക്ക് കിട്ടിയിരിക്കുന്നത് ഇരട്ടക്കുട്ടികളെയാണ്. തങ്ങളുടെ പുതിയ അതിഥികളായാ ആഷര്‍ സിംഗ് വെബ്ബറും നോവാ സിംഗ് വെബ്ബറും മൂത്തമകള്‍ നിഷാ കൗര്‍ വെബ്ബറും ഉള്‍പ്പെടുത്തിയുള്ള കുടുംബ ചിത്രം സണ്ണി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
നേരത്തേ നിഷാ കൗര്‍ എന്ന പെണ്‍കുട്ടിയെ ദത്തെടുത്ത സണ്ണി ലിയോണും വെബ്ബറും പുതിയതായി ദത്തെടുത്ത കുട്ടികളാണ് ആഷറും നോവയും. എല്ലാവരും ഇരിക്കുന്ന ചിത്രത്തോടൊപ്പം ഇതാണ് ഞങ്ങളുടെ പൂര്ണ്ണകുടുംബമെന്ന് താരം കുറിച്ചു. സര്‍പ്രൈസായി ട്വിറ്ററിലൂടെയായിരുന്നു താരം തങ്ങളുടെ പുതിയ കുട്ടികളുടെ വിവരം പങ്കുവെച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ച കുട്ടികളെയാണ് ഇരുവരും ദത്തെടുത്തത്.
ദൈവം തങ്ങള്‍ക്കുവേണ്ടി പ്രത്യേക പദ്ധതികളായിരുന്നു തയ്യാറാക്കി വെച്ചിരുന്നതെന്നും ചെറിയ കാലത്തിനുള്ളില്‍ തന്നെ വലിയ കുടുംബമാകാന്‍ കഴിഞ്ഞെന്നും താരം കുറിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ആണ്കുഞ്ഞുങ്ങള് ജനിച്ചതെങ്കിലൂം തങ്ങളുടെ കണ്ണുകളിലും മനസ്സുകളിലും അവര്‍ ഏറെ നാളായി ഉണ്ടായിരുന്നെന്നും സണ്ണി കുറിച്ചു. താരത്തിന്റെ ട്വീറ്റിന് തൊട്ടുതാഴെ കുടുംബത്തിന്റെ പൂര്‍ണ്ണചിത്രം പോസ്റ്റ് ചെയ്ത് ദാനിയേല്‍ വെബ്ബര്‍ കുറിച്ചു. നോവയ്ക്കും ആഷറിനും ഹലോ പറയാം. ഇത് ജീവിതത്തിലെ മറ്റൊരു അദ്ധ്യായമാണ്.






