ന്യുഡല്‍ഹി: കള്ളപ്പണ ഇടപാട് കേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവ് ഷൈലേഷ് കുമാറിനും ജാമ്യം. പട്യാല പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും ഇന്ന് ജാമ്യം നല്‍കിയത്. രണ്ടു ലക്ഷം രൂപയുടെ വീതം ബോണ്ടിലും രാജ്യം വിട്ടുപോകില്ലെന്ന ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചത്.
ഇവരുടെ ജാമ്യത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തു. ഇരുവരും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്വാധീനമുള്ളവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് രാജ്യത്തിന് വിരുദ്ധമാണെന്നും എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കുമെതിരെ നേരത്തെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അതേസമയം, കേസില്‍ ഇവരുടെ അറസ്റ്റ് അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയിട്ടൂണ്ടോ എന്ന ചോദ്യത്തിന് എന്‍ഫോഴ്സിന് മറുപടിയുണ്ടായിരുന്നില്ല. കോടതി ഇവരെ കസ്റ്റഡിയില്‍ എടുക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.
മിസയുടെയുംഭര്ത്താവിന്റെയും ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാംഹൗസിന്റെയും മിഷേല്‍ പാക്കേഴ്സ് ആന്റ് പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിന്റെയും മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടിയിലേക്ക് നയിച്ചത്.

Comments