
മുംബൈ : നടി ശ്രീദേവിയുടെ മരണത്തിനു പിന്നാലെ ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും ബാത്ത്ടബ്ബ് അപ്രത്യക്ഷമാകുന്നു. മുന്‍പ് ഹോട്ടലിന് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. എന്നാല്‍, ഇനി കുളി ഷവറില്‍ ചുവട്ടിലേയ്ക്ക് മാറ്റേണ്ടി വരും.
ചുരിങ്ങിയ സമയത്തേയ്ക്കായി മുറിയെടുക്കുന്നവര്‍ ബാത്ത്ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്ന് വിശാലമായി കുളിയ്ക്കുന്നതിന് പകരം ഷവറിന് ചോട്ടില് കുളിച്ച് നിര്‍വൃതിയടയാനാണ് താത്പര്യപ്പെടുന്നതെന്നഎ ഹോട്ടല്‍ ഉടമകള്‍ പറയുന്നു. അതുമല്ല, ബാത്ത് ടബ്ബിലെ കുളിയ്ക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ വെറും 70 ലിറ്റര്‍ വെള്ളം മതി എന്നതും ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കത്തിന്റെ ഭാഗമായി താജ്, ഒബ്റോയി ഐടിസി തുടങ്ങിയ വമ്പന്മാരൊക്കെ ബാത്ത്ടബ്ബ് ഒഴിവാക്കിത്തുടങ്ങി. ഒബ്റോയിയുടെ നഗരങ്ങളിലുള്ള 30 ഹോട്ടലുകളുടെ കണക്കിലെടുത്താല്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ബാത്ത്ടബ്ബ് ഉപയോഗമുള്ളത്. ബിസിനസ്സ് കേന്ദ്രങ്ങളായ ബംഗുളൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളില്‍ ഷവര്‍ കുളികളാണ്. എന്നാല്‍, ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്മൗണ്ടിലും കുമരകത്തെ താജിലും ബാത്ത്ടബ്ബുണ്ട്.
കാലവും ടെക്നോളജിയും മാറിയതോടെ പ്രതാപം കാട്ടിയിരുന്ന പലതും അപ്രത്യക്ഷമാകുകയാണ്. റിസപ്ഷനു മുന്നിലെ തുറസായ സ്ഥലവും, റൂമുകളിലെ ഫ്രിഡ്ജും ഇത്തരത്തില്‍ അപ്രത്യക്ഷമായവയില്‍ ചിലതാണ്.






