ദോഹ: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാമെന്ന സൗകര്യം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ദമ്പതികള്‍ ഖത്തറിനെ വിവാഹ വേദിയായി തെരഞ്ഞെടുത്തു. ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളിലേക്കാണ് ഈ വിവാഹം വാതില്‍ തുറക്കുന്നതെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ദിവസം നീളുന്ന വിവാഹത്തിന് ആയിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനായി റിട്സ് കാള്‍ട്ടണ്‍ ദോഹ ഹോട്ടല്‍ മുഴുവനായും മൂന്ന് ദിവസത്തേക്ക് ബുക്ക് ചെയ്ത് കഴിഞ്ഞു. ഹോട്ടലിലെ 374 മുറികളും മൂന്ന് ദിവസത്തേക്ക് വിവാഹ സംഘത്തിന് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആയിരം അതിഥികള്‍ ഖത്തറിലേക്ക് പറന്നെത്തുക. വിവാഹത്തോടനുബന്ധിച്ച് പ്രശസ്ത പോപ്പ് ബാന്റ് ശങ്കര്‍, ഇഹ്സാന്‍ ആന്റ് ലോയിയുടെ സംഗീത സായാഹ്നവും അരങ്ങേറും.
റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ ജനറല്‍ മാനേജരെ ഉദ്ധരിച്ചാണ് ദി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വിവാഹ വേദി തീരുമാനിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. വിവാഹ സംഘം ജി സി സിയിലെ മറ്റു രാജ്യങ്ങളും വിവാഹത്തിനായി പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഖത്തറും റിട്ട്സ് കാള്‍ട്ടണും തീരുമാനിക്കുകയായിരുന്നു.
ആഡംബര വിവാഹ ആസൂത്രണ സംഘമായ ഡിവിനിറ്റി വെഡ്ഡിംഗ്സ്, അലങ്കാല രംഗത്തെ വിദഗ്ധരായ വഡോദരയിലെ ഹീന പട്ടേല്‍, മുംബൈയിലെ സസ്യ ഭക്ഷണ രംഗത്തെ വിദഗ്ധരായ പോപ്പുലര്‍ കാറ്ററിംഗ് കമ്പനി തുടങ്ങിയവയെല്ലാം റിട്ട്സ് കാള്ട്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അവയില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലേതു പോലുള്ള അനുഭവം നേരിട്ടുണ്ടാക്കാന് നിരവധി സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നുതന്നെയാണ് എത്തിക്കുന്നത്. രണ്ട് കണ്ടയിനറുകളിലായി അടുക്കള ഉപകരണങ്ങളാണ് ദോഹയിലെത്തിയത്. ഇന്ത്യന്‍ പരമ്പരാഗത ഭക്ഷണമാണ് അതിഥികള്‍ക്ക് വിളമ്പുന്നത്. ഇന്ത്യന്‍ വിവാഹം മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടല്‍.
റിട്ട്സ് കാള്ട്ടണിന് വിവാഹ പരിപാടികള്‍ പുതുമയുള്ളതല്ല. വര്‍ഷത്തില്‍ ഏകദേശം ഇരുന്നൂറോളം പ്രാദേശിക വിവാഹത്തിന് റിട്ട്സ് കാള്‍ട്ടണ്‍ വേദിയാകാറുണ്ട്. മാത്രമല്ല, അവയില്‍ അഞ്ചോ ആറോ എണ്ണം പ്രമുഖരുടേതുമായിരിക്കും. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ വിവാഹത്തിന്റെ പ്രത്യേകത അതിഥികളെല്ലാവരും ഇതിനായി പറന്നെത്തുന്നു എന്നതാണ്. ഇതോടെ ഖത്തര്‍ ടൂറിസം സൗഹൃദമെന്നതുപോലെ വിവാഹത്തിന് അനുയോജ്യമായ സ്ഥലമാണെന്ന അവസ്ഥ കൂടി സംജാതമാകും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരാണ് വിവാഹ സത്ക്കാരത്തിന് എത്തിച്ചേരുന്നതെന്നതിനാല് കൂടുതല്‍ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തങ്ങള്‍ മികച്ച പരിശ്രമമാണ് നടത്തുന്നതെന്ന് റിട്ട്സ് കാള്‍ട്ടണ്‍ മാനേജര്‍ എര്‍ദന്‍ കെന്ദിഗെലന് പറഞ്ഞു. ഇന്ത്യന്‍ വിവാഹത്തെ അടുത്തറിയാന്‍ അവിടുത്തെ പരമ്പരാഗത വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു. വിവാഹ പരിപാടികള്‍ക്ക് ഹോട്ടലിന് ഖത്തര്‍ ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വെയ്സും മികച്ച സഹായങ്ങളാണ് നല്‍കുന്നത്. വിമാനത്താവളത്തിലെ പരിശോധനകളും തുടര്‍ന്ന് ഹോട്ടലിലേക്കുള്ള യാത്രയും സുഖകരമാക്കാനുള്ള തയ്യാറെടുപ്പുകളുണ്ട്. വിവാഹത്തിന് ശേഷം ഏകദേശം നൂറ് കുടുംബങ്ങള്‍ ടൂറുമായി ബന്ധപ്പെട്ട് ഖത്തറില്‍ തന്നെ തങ്ങും.
വിവാഹാഘോഷ ദിവസങ്ങളില്‍ റിട്ട്സ് കാള്‍ട്ടണ്‍ അതിഥികള്‍ക്ക് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, സൂഖ് വാഖിഫ്, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ പദ്ധതിയിടുന്നുണ്ട്. വിവാഹത്തിന്റെ മൂന്ന് ദിവസങ്ങളിലും ഖത്തറിലെത്തുന്നതു മുതല്‍ മടങ്ങുന്നതുവരെ അതിഥികള്‍ക്ക് സേവനം നല്കാന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
മുഹമ്മദ് ഷഫീക്ക് അറക്കല്‍

Comments