മാര്‍ച്ച് എട്ട്....ലോകം വനിതാ ദിനം...ഇന്ന് ഈ ദിനം ആഘോഷിക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകയും കെനിയന്‍ എഴുത്തുകാരിയുമായ മോണിക്ക വാഞ്ചിരു കഗൂത്തിയയുടെ വാക്കുകള്‍ തന്നെയാകട്ടെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നത്. ''ഒരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിക്കുകയുമില്ല. സമൂഹത്തിനുവേണ്ടി ഏറെക്കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത് സ്ത്രീ ആയതുകൊണ്ടാണ്. അനാചാരങ്ങള്‍ക്കെതിരേ, അതിക്രമങ്ങള്‍ക്കെതിരേ, മനുഷ്യത്വരാഹിത്യത്തിനെതിരേ പ്രതിഫലേച്ഛയില്ലാതെ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്ത്രീ ആയതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു''...
സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. ഓര്‍മ്മിക്കേണ്ടത് ഒരു ദിവസത്തെയല്ല. ചരിത്രത്തെയാണ്. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി പിന്നീട് മാറുകയാണുണ്ടായത്.
ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നു പിടിക്കാന്‍ പിന്നീട് അധികകാലം വേണ്ടിവന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28-ന് വനിതാദിനം ആചരിച്ചു. 1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1975-ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.
പലപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രികള്‍ക്കുവേണ്ടി പോരാടാനും ശബ്ദമുയര്‍ത്താനും രംഗത്തു വരുന്നത് സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പോരാടുന്ന സ്ത്രീകളെ സമൂഹം ഒരു പേര് കൂടി നല്കി വിശേഷിപ്പിച്ചു...'ഫെമിനിസ്റ്റ്'..എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ ഫെമിനിസ്റ്റെന്നോ തോന്നിവാസിയെന്നോ വിളിച്ചാല്‍ അത് അഭിമാനമാണെന്നും എന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും മോണിക്കാ പറയുന്നുണ്ട്. പലപ്പോഴും ഫെമിനസത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുമായിട്ടാണ് സമൂഹം മുന്നോട്ട് പോകുന്നത്. ഫെമിനിസ്റ്റുകള്‍ പുരുഷന്മാര്ക്കെതിരാണെന്നും സ്ത്രീകള്‍ മാത്രം സമൂഹത്തില്‍ മതിയെന്ന തെറ്റിദ്ധാരണകളുമായിട്ടാണ് സമൂഹം പലപ്പോഴും ഒരു ഫെമിനിസ്റ്റിനെ നോക്കിക്കാണുന്നത്.
പിന്നെ എന്താണ് ഫെമിനിസം?..അല്ലെങ്കില്‍ അരാണ് ഒരു ഫെമിനിസ്റ്റ്. ഇവിടെയാണ് തസ്ലീമ നസ്രിന്, മോണിക്ക വാഞ്ചിരു, പാര്‍വതി, റീമയെപ്പോലുള്ളവരുടെയൊക്കെ നിലപാടുകളെ നോക്കികാണേണ്ടത്. എന്നാല്‍ ഒരു ഫെമിനിസ്റ്റാകാന്‍ സ്ത്രീകള്‍ക്കു മാത്രമേ സാധിക്കു എന്നൊന്നും ഇല്ല. ഫെമിനിസം എന്നതു സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നാണു ചിലരുടെയെങ്കിലും ധാരണ. കേരളത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് ഒരു പുരുഷനാണ്. അടുത്തകാലത്തു സ്ത്രീകള്‍ അനുഭവിക്കുന്ന വലിയ ദുരന്തങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും മുന്‍കരുതലുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത പുരുഷന്. എന്നാല്‍ പിന്നീട് അദ്ദേഹവും പരിഹാസങ്ങളുടെയും ട്രോളുകളുടെയും ഇരയാണ് എന്നതും വസ്തുതയാണ്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.

സ്ത്രീയും പുരുഷനും സഹജീവികളാണെന്ന ബോധ്യം ചെറുപ്പം മുതലേ വളര്‍ത്തിക്കൊണ്ടുവരുകയാണ് ഇന്നത്തെ കാലത്ത് സമൂഹം ചെയ്യേണ്ടത്. സ്കൂളുകളിലും മറ്റും നമ്മുടെ കുഞ്ഞുങ്ങള്‍ ഇടകലര്ന്നിരിക്കട്ടെ, അമിതവിലക്കുകള് അവസാനിക്കുന്നിടത്തു നിന്നുമാണ് സമത്വം തുടങ്ങേണ്ടത്..
ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ പിന്നീടുള്ള ജീവിതത്തില്‍ തളരുകയല്ല വേണ്ടത്. മാനസികമായ ഉള്‍ക്കരുത്ത് നേടണം. എത്ര ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ചിരിച്ചുകൊണ്ട് ലോകത്തെ അഭിമുഖീകരിക്കണം. വര്ണവിവേചനമോ സ്ത്രീയെന്ന പേരില്‍ തന്നോട് അവഗണനയോ കാട്ടുന്നവരോട് സഹതാപമാണ് തോന്നിയിട്ടുള്ളത്. അങ്ങനെ കാണിച്ചവരോട് അടുത്തു ചെന്ന് കുശലം പറയാതെ ഞാന്‍ പോയിട്ടില്ലെന്നാണ് മോണിക്ക വാഞ്ചിരു പറയുന്നത്.
കെനിയയുടെ ഉള്‍നാടുകളില്‍ നടക്കുന്ന പെണ്‍ചേലാകര്‍മത്തിനെതിരെ നിര്‍ത്താതെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ന് മോണിക്ക വാഞ്ചിരു. എന്നാല്‍ അത് എളുപ്പം നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നാണ് മോണിക്ക പറയുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇപ്പോഴും പെണ്‍ചേലാകര്‍മം നടക്കുന്നു. സ്ത്രീകളുടെ അവകാശവും സ്വത്വവും ഇല്ലാതാക്കുന്ന ഇതിനെതിരേ ശക്തമായ ബോധവത്കരണം ആവശ്യമാണ്.
ചേലാകര്‍മത്തിനെതിരെ പോരാടാന്‍ മോണിക്ക വാഞ്ചിരുവിന് പ്രേരണയായത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ്. പതിനാറാം വയസില്‍ വിവാഹിതായയ അവര്‍ക്ക് ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ ചേലാകര്‍മം എന്ന പ്രാകൃതാചാരത്തെ നേരിടേണ്ടിവരുന്നു. അതിനെ അതിജീവിച്ച അവര്‍ സ്ത്രീകളുടെ ക്ഷേമത്തിനായി പോരാട്ടം തുടങ്ങി.
ഒരു സ്ത്രീ എന്തെല്ലാം പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അവരില്‍ പലര്‍ക്കും പ്രതികരിക്കാനുള്ള ശബ്ദം ഉണ്ടാകണം എന്നില്ല. അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹിതയായ എനിക്ക് ചേലാകര്‍മത്തെ അഭിമുഖീകരിക്കേണ്ടിവന്നു. അവര്‍ അതിനെ സ്ത്രീയുടെ അടയാളപ്പെടുത്തലായാണ് കണ്ടത്. എന്നാല്‍ അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണെന്ന് ഓരോ സ്ത്രീകളും തിരിച്ചറിയണം.
എനിക്ക് ചേലാകര്‍മം നടത്താന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ മറ്റൊരാള്‍ക്കും അതിന് എതിരു നില്‍ക്കാനുള്ള അവകാശമില്ല. കാരണം എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടാകണം. കണ്ണിനെ നമ്മള് കണ്ണ് എന്ന് വിളിക്കും, മൂക്കിനെ മൂക്ക് എന്ന് വിളിക്കും. എന്നാല്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴോ? അതും നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ നാണിക്കേണ്ടതില്ല. നിങ്ങള്‍ ആരാണ് എന്ന് പറയുന്നതിന് നാണിക്കേണ്ടതില്ല. ഞാന്‍ ആരാണ് എന്ന് പറയുവാന്‍ ഞാന്‍ നാണിക്കുന്നില്ല. തിരഞ്ഞെടുപ്പ്, അത് അവളുടെ അവകാശമാണ്.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സന്ദേശം 'സധൈര്യം മുന്നോട്ട്' എന്നതാണ്. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത് എന്ന പ്രത്യേകത കേരളത്തിനുണ്ട്. വ്യക്തിബന്ധങ്ങളുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുകയാണ് ചെയ്യേണ്ടത്. നമ്മള് പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും സമൂഹത്തില്‍ പങ്കുണ്ടെന്ന് മനസ്സിലാക്കുക. ഉയര്‍ന്ന ജീവിതനിലവാരം, സാമ്പത്തിക ഭദ്രത അങ്ങനെ പലതുണ്ട് സ്ത്രീപുരുഷ സമത്വമുള്ള ഒരു സമൂഹത്തിന്റെ മേന്മകള്. പക്ഷെ അത് മാത്രമാണോ?..അതിരുകളും, മതിലുകളും ഇല്ലാത്ത് ആകാശവും നോക്കി, സ്വാതന്ത്ര്യമിത് പോലെ, എന്ന സ്വപ്നം കാണാനും സ്ത്രീക്കും ആഗ്രഹമുണ്ട്. ആ സ്വപ്നങ്ങള്‍ നേടിയെടുത്ത ലഭിക്കുന്ന സംതൃപ്തി ഓരോ സ്ത്രീയും അര്‍ഹിക്കുന്നുണ്ട്. വീടിനുള്ളില്‍ തളച്ചിടാതെ ചിറകുകള് വിരിച്ചു അവരും പറന്നുയട്ടെ....

Comments