
അഗര്‍ത്തല: കാല് നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് ശേഷം ത്രിപുരയില്‍ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തും.
വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദിവാസി നേതാവായ ജിഷ്ണു ദേബ് ബര്മ്മന് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടക്കുന്നതിന് മുന്‍ മുന്‍മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ സിപിഎം പാര്‍ട്ടി ഓഫീസില്‍ എത്തി ബിജെപി നേതാക്കള്‍ ക്ഷണിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാം മാധവും നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും എത്തിയാണ് ക്ഷണിച്ചത്.
സിപിഎം ഓഫീസുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഝാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ശേഷം പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റി. അദ്ദേഹം സവിശേഷമായ സ്വഭാവമാണ് കാണിക്കുന്നത് മറ്റു നേതാക്കള്‍ ഇത് അനുകരിക്കേണ്ട ഒന്നാണെന്നും രാം മാധവ് പറഞ്ഞു.
59 അംഗ സഭയില്‍ 43 സീറ്റുകളാണ് ബിജെപി-ഐപിഎഫ്ടി സഖ്യം നേടിയത്. 48കാരനായ ബിപ്ലബ് കുമാര്‍ ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്. നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.







Comments