കോഴിക്കോട്: ഭൂമി കുംഭകോണ വിവാദം സി.എസ്.ഐ സഭയിലും. സി.എസ്.ഐ മലബാര്‍ രൂപതയുടെ കീഴിലാണ് കുംഭകോണം ഉയര്‍ന്നിരിക്കുന്നത്. സഭയുടെ 66 സെന്റ് ഭൂമി ഒരു കച്ചവട സ്ഥാപനത്തിന് ഭരണസമിതി വിട്ടു നല്‍കിയത് അന്വേഷിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് വിശ്വാസികള്‍ രാവിലെ അരമന ഉപരോധിച്ചു.
100 കോടി രൂപ വില മതിക്കുന്ന ഈ ഭൂമി ബിഷപ്പോ സഭാ കമ്മിറ്റികളോ അറിയാതെ സ്വകാര്യ കച്ചവട സ്ഥാപനത്തിന് ലീസിന് നല്‍കിയെന്നാണ് ആരോപണം. കൃസ്ത്യന്‍ കോളജിന്റെ ഗ്രൗണ്ടാണ് നിസാര തുകയ്ക്ക് വിറ്റതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. പ്ലക്കാര്‍ഡുമായാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസ് ഉപരോധിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിഷപ്പ് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.






