
കഴിയുമെങ്കില്‍ സ്വീകരണമുറി കിഴക്ക് അല്ലെങ്കില്‍ വടക്ക് വേണം ഒരുക്കാന്‍. അതുപോലെ സ്വീകരണമുറിയുടെ തെക്കും പടിഞ്ഞാറുമായി ഫര്‍ണീച്ചറും ഷെല്‍ഫും വയ്ക്കുക. തെക്കുകിഴക്കോ തെക്കുപടിഞ്ഞാറോ വാതിലുകള്‍ നിര്‍മിക്കരുത്.
ഗൃഹനാഥന് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞാണ് ഇരിക്കേണ്ടത്. ആറുവശം ഉള്ളതും മൂന്ന് കോണുകളുള്ളതുമായ മേശയും ടീപ്പോയും ഒഴിവാക്കുക. ചതുരാകൃതിയിലുള്ള ഫര്ണീച്ചറാണ് ഉത്തമം.
ദൈവങ്ങളുടെ ചിത്രം കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങളിലാകാം.
സ്വീകരണമുറിയില്‍ എ.സി ഉണ്ടെങ്കില്‍ അത് പടിഞ്ഞാറ് വയ്ക്കുന്നതാണു നല്ലത്. ടിവി തെക്കുകിഴക്ക് വയ്ക്കാം.
മണിപ്ലാന്റ്, അക്വേറിയം എന്നിവയും സ്വീകരണമുറിയില്‍ വയ്ക്കുന്നത് ഐശ്വര്യം വര്‍ധിക്കാന്‍ നല്ലതാണ്. ഹിംസ്രജന്തുക്കളുടെ ചിത്രങ്ങള്‍ ഒരു കാരണവശാലും വീട്ടില്‍ വയ്ക്കാതിരിക്കുന്നതാണു നല്ലത്.






