ലഖ്നൗ; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലും ഫുല്പുര് ലോകസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഒഴിഞ്ഞ ലേക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനൊപ്പം ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തിലും ജഹാനാബാദ്, ബാബുവ നിയമസഭാ മണ്ഡലത്തിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
എല്ലായിടത്തും എന്‍ഡിഎയും ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം നടക്കുന്നത്. ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
രണ്ടു മണ്ഡലങ്ങളിലും ബിജെപി ജയിക്കുമെന്നും. 2019ലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം കൊണ്ടുവരാനാകുമെന്നും ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യോഗിക്ക് തുടര്‍ച്ചയായി അഞ്ചുവട്ടം വിജയം നല്കിയ മണ്ഡലമാണ് ഗോരഖ്പൂര്‍.
1989ന് ശേഷം ആദ്യമായാണ് ഗോരഖ്പീഠ് മഹന്ത് സ്ഥാനാര്‍ത്ഥി ആകാത്ത തിരഞ്ഞെടുപ്പും ഇതാദ്യമാണ്. അതിനാല്‍ തന്നെ നല്ല പ്രതീക്ഷയിലാണ് എസ്പിയും ബിഎസ്പിയും.
പത്തു സ്ഥാനാര്‍ത്ഥികളാണ് ഗോരഖ്പുരിലുള്ളത്. പ്രധാന മത്സരം ബിജെപിയുടെ ഉപേന്ദ്ര ദത്ത ശുക്ലയും എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ്ങും തമ്മില്‍. സുരീഥ കരിം ആണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 22 പേര് മത്സരിക്കുന്ന ഫുല്‍പുരില്‍ കൗശലേന്ദ്ര സിങ് പാട്ടീല്‍ (ബിജെപി), പ്രവീണ്‍ നിഷാദ് (എസ്പി), മനീഷ് മിശ്ര (കോണ്‍ഗ്രസ്) എന്നിവരാണു പ്രധാന സ്ഥാനാര്‍ഥികള്‍.






