
തനിക്കെതിരെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ലൈംഗികാരോപണങ്ങളില്‍ സമഗ്രമായ അന്വേഷം വേണമെന്ന് മുഹമ്മദ് ഷമി. എന്നാല്‍ ഭാര്യ ഉന്നയിച്ച കാര്യങ്ങള്‍ ഷമി തള്ളിക്കളയുകയാണ് ചെയ്തത്. തനിക്ക് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഷമി പറഞ്ഞു.
ഓരോ ദിവസങ്ങള്‍ കഴിയും തോറും ഷമിക്കെതിരെ പുതിയ ആരോപണങ്ങളാണ് ഭാര്യ ഉന്നയിക്കുന്നത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഓരോ ദിവസവും തനിക്കെതിരെയുള്ള പുതിയ പുതിയ പരാതികള്‍ ഉയര്‍ന്നുവരികയാണ്. ഇക്കാര്യങ്ങളില്‍ എല്ലാം വിശദീകരണം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യമെന്നും ഷമി പറഞ്ഞു.
ബിസിസിഐയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു. മതിയായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തില്‍ എത്തിയതിന് ശേഷമെ മാത്രമെ ബിസിസിഐ തീരുമാനം എടുക്കുകയുള്ളൂ. അക്കാര്യത്തില്‍ എനിക്ക് ആശങ്കകളില്ല. ഷമി പറഞ്ഞു.






