ഇന്ത്യയിൽ റേഞ്ച് റോവർ ഇവോക്കിന്റെ കൺവർട്ടബിൾ മോഡലുമായി ലാൻഡ് റോവർ. ബ്രിട്ടീഷ് ആഡംബരകാർ നിർമാതാക്കളായ ലാൻഡ് റോവർ ലക്ഷ്വറി കൺവർട്ടബിൾ മോഡലിനെ ഇന്ത്യയിൽ മാർച്ച് 27 നാണ് അവതരിപ്പിക്കുന്നത്. ഇവോക്ക് കൺവർട്ടബിളിന്റെ അരങ്ങേറ്റം 2015 ൽ ലോസ് ഏഞ്ചൽസിൽ മോട്ടോർ ഷോയിലായിരുന്നു.
കൺവർട്ടബിളിന് 2 ലിറ്റർ ഇഗ്നിയം 4 സിലിണ്ടർ പെട്രോൾ എനജിനാണ്കരുത്തേകുക. 240 കുതിരശക്തിയും 340എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഇടംതേടുക. മണിക്കൂറിൽ 217 കിലോമീറ്ററാണ് ഉയർന്ന വേഗത.

നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 8.1 സെക്കൻഡുകൾ മതിയാകും. ലെതർ സീറ്റുകൾ, അഡാപ്റ്റീവ് എൽഇഡി ലൈറ്റ്, ആംബിയൻഡ് ലൈറ്റ്, നാവിഗേഷൻ എന്നിവയാണ് കൺവർട്ടബിളിന്റെ ശ്രദ്ധേയമായ സവിശേഷതകൾ.
വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വാഹനത്തിന്റെ പ്രധാന ഹൈലേറ്റ് വൈദ്യുത നിയന്ത്രിത ഫാബ്രിക് കൺവർട്ടബിൾ റൂഫാണ്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ തന്നെ 20 സെക്കൻഡുകൾ കൊണ്ട് റൂഫ് പ്രവർത്തിപ്പിക്കാൻ കഴിയും.

Comments