2018 ട്രയംഫ് ടൈഗര്‍ 800 ഇന്ത്യൻ വിപണിയിൽ എത്തുന്നു. പുതിയ ടൈഗര്‍ 800 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില 11.7 ലക്ഷം രൂപ മുതലാണ്. ട്രയംഫ് ടൈഗര്‍ 800 XRx, XR എന്നീ റോഡ് വകഭേദങ്ങളിലും XCX എന്ന ഓഫ്റോഡ് വകഭേദത്തിലുമാണ് വിപണിയില്‍ എത്തുന്നത്. ടൈഗര്‍ 800 XR, XRx വകഭേദങ്ങളുടെ എക്സ്ഷോറൂം വില യഥാക്രമം 11.76 ലക്ഷം, 13.13 ലക്ഷം രൂപയാണ്.
ട്രയംഫ് ടൈഗര്‍ XCx 13.76 ലക്ഷം രൂപ വിലയിലാണ് ഷോറൂമുകളില്‍ എത്തുന്നത്. 2018 ട്രയംഫ് ടൈഗര്‍ 800 മോട്ടോര്‍സൈക്കിളില്‍ നിലവിലുള്ള 800 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് എത്തുന്നത്. എഞ്ചിന് പരമാവധി 9,500 rpm ല്‍ 94 bhp കരുത്തും 8,050 rpm ല്‍ 78.8 Nm ടോർക്കും സൃഷ്ടിക്കും. ടൈഗര്‍ 800 ല്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ലഭ്യമാക്കിയിരിക്കുന്നത്.

2018 ട്രയംഫ് ടൈഗര്‍ 800 ന്റെ പ്രധാന ആകര്‍ഷണം എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്ററാണ്. ഉന്നത നിലവാരമുള്ള ബാഡ്ജുകളും, പുതിയ പ്രീമിയം ബോഡിവര്‍ക്കും, ഗ്രാഫിക്സും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ബിഎംഡബ്ല്യു F 750 GS, കവാസാക്കി വേര്‍സിസ് 1000 എന്നിവരാണ് വിപണിയില്‍ ട്രയംഫ് ടൈഗര്‍ 800 ന്റെ എതിരാളികള്‍. പുതിയ ടൈഗര്‍ 800 XCx ആകട്ടെ ഹോണ്ട ആഫ്രിക്ക ട്വിന്നുമായും ബിഎംഡബ്ല്യു F 850 GS മായും മത്സരിക്കും.

Comments