
എച്ച്ടിസി പുതിയ രണ്ടു മോഡലുകളായ HTC ഡിസയര്‍ 12, HTC ഡിസയര്‍ 12 പ്ലസ് വിപണിയിൽ എത്തിച്ചു.HTC ഡിസയര്‍ 12ന് ഏകദേശം 14800 രൂപയോളമാണ് വിലവരുന്നത്. HTC ഡിസയര്‍ 12 പ്ലസിന് വില 18,900 രൂപയാണ്.
HTC ഡിസയര്‍ 12ല്‍ 5.5 ഇഞ്ചിന്റെ എച്ച്ഡി ഐപിഎസ് LCD ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 18.9 ഡിസ്പ്ലേ റേഷ്യോ ഉണ്ട്. 2 ജിബിയുടെ റാംമ്മില്‍ 16 ജിബി സ്റ്റോറേജും, 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജിലുമാണ് പുറത്തിറങ്ങുന്നത്. 13 മെഗാപിക്സലിന്റെ പിന് ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഫോണിനുള്ളത്. 2730mAh ബാറ്ററിയാണ് ലഭിക്കുന്നത്.
HTC ഡിസയര്‍ 12 പ്ലസിൽ 18.9 ഡിസ്പ്ലേ റേഷിയോയില്‍ 6 ഇഞ്ചിന്റെ എച്ച്ഡി ഐപിഎസ് LCD വലിയ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2956mAh ബാറ്ററിയാണ് ലഭിക്കുന്നത്. Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജാണുള്ളത്. 2ടിബി വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. 13MP 2MP ഡ്യൂവല്‍ പിന് ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഒരുക്കിയിരിക്കുന്നത്.






