Authored by Web Desk | Last updated: 23 Mar 2018, 12:06 PM | 1 min read
എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചും പഴഞ്ചനെന്ന് പറഞ്ഞും കളിയാക്കികൊണ്ടുള്ള ബജാജ് ഡോമിനറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ബുള്ളറ്റിനെ കളിയാക്കാന്‍ ഓരോ തവണയും ഓരോ വിഷയവുമായി ബജാജ് ഇങ്ങെത്തും. ഇപ്പോളിതാ എന്‍ഫീല്‍ഡിനോട് അടിയറവു പറഞ്ഞിരിക്കുകയാണ് ബജാജ് ഡോമിനര്‍.
പക്ഷെ ഇക്കുറി വടി കൊടുത്തു അടി വാങ്ങിയ നിലയിലാണ് ബജാജും ഡോമിനാറും. പരസ്യത്തിലൂടെ വാചകമടിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ കളത്തിലിറങ്ങി നേര്‍ക്കുനേര്‍ മുട്ടിയാല്‍ ജയം തങ്ങള്‍ക്കു തന്നെയായിരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
ഹിമാലയന്‍ മുന്നില്‍ മുട്ടുമടക്കുന്ന ഡോമിനറിന്റെ വീഡിയോ പുതിയ പരസ്യത്തിന് പിന്നാലെ വൈറലായിരിക്കുകയാണ്. കുന്നു മലയും കയറിയിറങ്ങുന്ന ഡോമിനാറിനെ പരസ്യത്തില്‍ ബജാജ് കാണിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ബജാജ് ഡോമിനര്‍ 400 ഒരുമിച്ച് മല കയറുന്നതാണ് വീഡിയോ. ഹിമാലയന്‍ അനായാസം കയറിപ്പോയ വഴിയില്‍ മുന്നോട്ട് പോകാനാകാതെ വലയുന്ന ഡോമിനോറിനെ വീഡിയോയില്‍ കാണാം. ബൈക്കിനെ തള്ളി കേറ്റാന്‍ ശ്രമിക്കുന്നതും കാണാന്‍ സാധിക്കും.