ന്യുഡല്‍ഹി: ഇരട്ടപദവി ആരോപണത്തില്‍ ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് അയോഗ്യരാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എം.എല്‍.എമാരുടെ പരാതി കമ്മീഷന് വീണ്ടും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സത്യം വിജയിച്ചുവെന്ന് കോടതി വിധിയോട് പ്രതികരിച്ചു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായാണ് അയോഗ്യരാക്കിയത്. കോടതി ഡല്‍ഹി ജനതയ്ക്ക് നീതി നല്കിയിരിക്കുന്നു. ഈ വിജയത്തില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു.
सत्य की जीत हुई। दिल्ली के लोगों द्वारा चुने हुए प्रतिनिधियों को ग़लत तरीक़े से बर्खास्त किया गया था। दिल्ली हाई कोर्ट ने दिल्ली के लोगों को न्याय दिया। दिल्ली के लोगों की बड़ी जीत। दिल्ली के लोगों को बधाई। https://t.co/eDayHziHSn
— Arvind Kejriwal (@ArvindKejriwal) March 23, 2018
അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടത്. എം.എല്‍.എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപദവിയായി മാറിയത്. എം.എല്‍.എമാര്‍ ഇരട്ടപദവി പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചത് ഇരട്ട പദവിയാണെന്ന പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കഴിഞ്ഞ ജനുവരി 19ന് ഇവരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രതിക്ക് കൈമാറി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ ലഭിച്ച ഉടന്‍ തന്നെ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ എ.എ.പിയുടെ 20 എം.എല്‍.എമാര്‍ അയോഗ്യരായി. 21 എം.എല്‍.എമാര്‍ക്ക് എതിരെയായിരുന്നു പരാതി. ഇതില്‍ ഒരാള്‍ നേരത്തെ രാജിവച്ചിരുന്നു.






