
റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ച് കൊതി തീരാതെ ബജാജ്. ആനയെ പോറ്റുന്നത് നിര്‍ത്തിക്കൂടെ എന്ന പരസ്യ സീരിസിന്റെ അഞ്ചാമത്തെ പരസ്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏതു മോശം റോഡിലൂടെയും സഞ്ചരിക്കാന്‍ ബജാജ് ഡോമിനറിന് സാധിക്കും എന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ ഓഫ് റോഡിങ് നടത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡോമിനറിന്റെ വിഡിയോ വൈറലായിരുന്നു. അതിന് പിന്നാലെയാണ് കമ്പനി എതു റോഡിലും ഓടിക്കാന്‍ സാധിക്കുന്ന ബൈക്ക് എന്ന പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ബുള്ളറ്റിനെ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസും ഉപയോഗിച്ചാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.






