
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാണ് ബജാജ് സിടി 100. സിടി 100 ന്റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് ബജാജ്. ബജറ്റ് ബൈക്കുകൾക്ക് ആവശ്യക്കാർ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് വിലക്കുറവുമായി ബജാജ് രംഗത്തെത്തിയിരിക്കുന്നത്.
32,653 രൂപ വിലയിലാണ് ബജാജ് സിടി 100 നെ അവതരിച്ചത്. ഇപ്പോൾ 30,714 രൂപ എക്സ് ഷോറൂം വിലയിൽ ലഭ്യമാക്കാം. ഏറ്റവും ഉയർന്ന പതിപ്പ് സിടി100 ഇഎസിന് 39,885 രൂപയാണ് പുതിയ വില. 41,997 രൂപ വിലയിലാണ് ഈ അലോയ് പതിപ്പ് അവതരിച്ചത്.






