
നിരത്തിലെ വന്‍ ഹിറ്റയിരിക്കുകയാണ് പുതിയ സ്വിഫ്റ്റ്. വിപണിയിലെത്തി അധികം വൈകാതെ തന്നെ വില്‍പ്പനയില്‍ മുന്നിലെത്താന്‍ വാഹനത്തിന് സാധിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം മൂന്ന് ലക്ഷം ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.
എബിഎസും മുന്‍ എയര്‍ബാഗുകളും അടിസ്ഥാന വകഭേദങ്ങളില്‍ തുടങ്ങിയുള്ള സ്വിഫ്റ്റിന് ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാറാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യന്‍ എന്‍സിഎപി(ന്യുകാര് അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മൂന്ന് സ്റ്റാര്‍ സുരക്ഷ സ്വിഫ്റ്റിന് ലഭിച്ചത്.
യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റാണ് ക്രാഷ ്ടെസ്റ്റിനായി ഉപയോഗിച്ചത്. ബ്രേക്ക് അസിസ്റ്റ് ഉള്‍പ്പടെയുള്ള സെയ്ഫ്റ്റി പാക്ക് മോഡലിന് നാല് സ്റ്റാറും ലഭിച്ചു. മുന്‍ സിറ്റില്‍ ഇരിക്കുന്നവര്‍ക്ക് 83 ശതമാനം സുരക്ഷയും പിന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയും നല്കുന്നു. നാലു സ്റ്റാര്‍ ലഭിച്ച സെയ്ഫ്റ്റി പായ്ക്കോടുകൂടിയ സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 88 ശതമാനം കുട്ടികള്‍ക്ക് 75 ശതമാനം സുരക്ഷയുമാണ് നല്‍കുന്നത്.






