
പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഡിസൈര്‍ ടൂര്‍ എസ് സിഎന്ജിടാക്സി വിപണി ലക്ഷ്യമിട്ട് മാരുതി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മോഡലാണ്. പുതിയ സിഎന്‍ജി വകഭേദത്തിന്റെ ഇന്റീരിയര്‍ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുള്ള ലളിതമായ ഡാഷ്ബോര്‍ഡാണ് കാറിലെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബീജ്-ബ്ലാക് ഡ്യൂവല്‍ ടോണ്‍ പശ്ചാത്തലമാണ് അകത്തളത്തിനുള്ളത്. എസി വെന്റുകളും മാനുവല്‍ ക്ലൈമറ്റ് കണ്ട്രോളും വാഹനത്തിലുണ്ട്. ഡാഷ്ബോര്‍ഡില്‍ പെട്രോള്‍-സിഎന്‍ജി നില സൂചിപ്പിക്കുന്ന വെവ്വേറെ മീറ്ററുകളും ലഭിച്ചിട്ടുണ്ട്. ഡിസൈര്‍ LXI വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ് എത്തിയിരിക്കുന്നത്.
മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി 5.97 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഡിസൈര്‍ ടൂര്‍ എസ് സിന്എജിയുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ ഗ്രീന്‍ ബാഡ്ജിംഗും ഒരുങ്ങിയിട്ടുണ്ട്. മുന്‍ പവര്‍ വിന്‍ഡോകള്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ കാറില്‍ ഉണ്ട്. സ്റ്റീയറിംഗ് വീലിന് സമീപമായാണ് പെട്രോള്‍-സിഎന്‍ജി ബട്ടണ്‍. വേഗപ്പൂട്ടിനൊപ്പമാണ് ഡിസൈര്‍ ടൂര്‍ എസുകള്‍ വിപണിയില്‍ എത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് സെഡാന്റെ പരമാവധി വേഗത.






