കഴിഞ്ഞ ദിവസം ആസ്പെയറിന്റെ ഉല്പാദനം നിർത്തിയെന്ന കാര്യം ഫോർഡ് വ്യക്തമാക്കിയിരുന്നു. പുത്തൻ തലമുറ ആസ്പെയറിനെ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഫോർഡ് പഴയ മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുന്നത്. ഉല്പാദന നിരയിൽ നിന്നും പുറത്തുവന്ന ഒടുവിലത്തെ ആസ്പെയറിന്റെ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരവും ലഭിച്ചിരുന്നു.
പുത്തൻ തലമുറ ആസ്പെയർ ജൂൺ മാസത്തോടെയായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. ഡിസൈനിൽ അടിമുടി മാറ്റങ്ങളും പരിഷ്കരിച്ച സവിശേഷതകളുമായിയാണ് ഫോർഡ് എത്തുക. അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഒരുക്കിയിട്ടുണ്ട്. ടച്ച്സ്ക്രീൻ സിസ്റ്റം, ക്യാബിൻ വിശാലത എന്നിവ അകത്തളത്തിലെ സവിശേഷതകളായിരിക്കും.
ആസ്പെയറിന് കരുത്തേകുന്നത് 121 ബിഎച്ച്പിയും 150എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 3 സിലിണ്ടർ ഡ്രാഗൺ സീരീസ് പെട്രോൾ എൻജിനും 98.9 ബിഎച്ച്പിയും 215 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്. പുത്തൻ തലമുറയ്ക്കും ഇതെ എൻജിനുകൾ തന്നെയായിരിക്കും ലഭിക്കുക എന്നാണ് സൂചന.

Comments