പത്തനംതിട്ട: സാധാരണക്കാര്‍ക്കു സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച മുദ്രാ വായ്പ അനുവദിക്കാന്‍ കേരളത്തിലെ ചില ബാങ്കുകള്‍ക്കു മടി. ഈടില്ലാതെ അതിവേഗം വായ്പ ലഭിക്കാന്‍ ലളിതമായ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ബാങ്ക് മാനേജര്‍മാര്‍ നിരത്തുന്ന ന്യായം.
മുദ്രാ വായ്പ നല്‍കേണ്ടെന്നു പത്തനംതിട്ട ജില്ലയിലെ ചാലാപ്പള്ളിയിലുള്ള ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ മാനേജര്‍ക്കു ഹെഡ് ഓഫീസില്‍നിന്നു നിര്‍ദേശം ലഭിച്ചു. വേറെയും ബാങ്ക് മാനേജര്‍മാര്‍ക്കും ഇതേ നിര്‍ദേശം ലഭിച്ചതായി അറിയുന്നു.
ഈടില്ലാത്തതിനാലാണു വായ്പ നിഷേധിക്കുന്നതെന്നു മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മേല്‍വിലാസം തെളിയിക്കുന്ന രേഖ, ജാതി സര്‍ട്ടിഫിക്കറ്റ്, ബിസിനസ് സ്ഥാപനത്തിന്റെ വിലാസം/ലൈസന്‍സ്/രജിസ്ട്രേഷന്, ആസ്തി-ബാധ്യതാ സ്റ്റേറ്റ്മെന്റ് എന്നിവയുണ്ടെങ്കില്‍ വായ്പ നല്‍കണമെന്നാണു വ്യവസ്ഥയെങ്കിലും ഇവയും കൊണ്ടു ബാങ്കുകളില്‍ എത്തുന്ന നൂറുകണക്കിനാളുകള്‍ നിരാശരായി മടങ്ങുകയാണ്.
കാര്‍ഷികാധിഷ്ഠിത-ഭക്ഷ്യ സംരംഭങ്ങള്‍ക്കു മുദ്ര പദ്ധതിയില്‍ പ്രത്യേക പരിഗണനയുണ്ട്. മുദ്രാ കാര്‍ഡും ക്രെഡിറ്റ് ഗ്യാരന്റിയും മറ്റ് ആകര്ഷണങ്ങള്. വായ്പയ്ക്കനുസരിച്ച് നിശ്ചിത മൂല്യം അടങ്ങുന്ന റുപ്പേ കാര്‍ഡാണ് വായ്പയെടുക്കുന്നവര്‍ക്കു ലഭിക്കുക. ഓണ്‍ ലൈനായി അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ ഇതുപകരിക്കും. ഈ കാര്‍ഡ് പ്രധാനമന്ത്രിയുടെ ജന്‍ധന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി ആവശ്യം വരുമ്പോള്‍ എ.ടി.എം. വഴി പണം പിന്‍വലിക്കാനും കഴിയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്കായി 2.44 ലക്ഷം കോടി രൂപ മാറ്റിവച്ച കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തികവര്‍ഷം മൂന്നു ലക്ഷം കോടിയാണു നീക്കിവച്ചിരിക്കുന്നത്.
ചെറുകിട വാണിജ്യ - വ്യവസായ സംരംഭകരെ സഹായിക്കുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്പ്മെന്റ് ആന്‍ഡ് റീഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ്) പദ്ധതി. 'സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ' എന്നതാണു മുദ്രാവാക്യം.
പൊതു, സ്വകാര്യബാങ്കുകള്‍ മുംബൈ എം.എസ്.എം.ഇ. ഡെവലപ്പ്മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.കുട്ടികള്‍ക്ക് അമ്പതിനായിരം രൂപ വരെയും മുതിര്‍ന്നവര്‍ക്ക് പത്തുലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 10.17 കോടി ഗുണഭോക്താക്കള്‍ക്കായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 4.53 ലക്ഷം കോടി രൂപാ വായ്പ നല്കിയെന്നു കേന്ദ്ര സാമ്പത്തിക സേവനകാര്യവകുപ്പ് പറയുന്നു.
പൊതു, സ്വകാര്യ ബാങ്കുകളുടെ ശാഖകള്‍ വഴിയാണു സേവനം. റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാം. നിര്‍മാണ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ജനങ്ങളെ അറിയിക്കാനായി നിരന്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

Comments