
വിഖ്യാത ചലച്ചിത്ര സംവിധായകന് ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ തിരക്കിലാണ്. ഇതിനിടയില്‍ നോളനെ കണ്ടകാര്യം കാണിച്ച് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ് കമല്‍.
ക്രിസ്റ്റഫര്‍ നോളനെ കണ്ടപ്പോള്‍ താന്‍ നായകനായ പാപനാശം കണ്ടുവെന്ന് പറഞ്ഞതാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ കമലിനെ പൊങ്കാലയിടാന്‍ മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അവസരം മുതലെടുത്ത് പരസ്പരം കരിവാരിത്തേക്കാന്‍ രണ്ടു താരങ്ങളുടേയും ആരാധകര്‍ എത്തുകയും ചെയ്തു.
നോളന്റെ ഡണ്‍കിര്‍ക്കിനെ കളിയാക്കിയുള്ള കമന്റുകളും ഇതിലുണ്ട്. മൂന്ന് ദിവസം മാത്രം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ ചലച്ചിത്രത്തിലെ അതികായരെ പരിചയപ്പെടുന്നതിന്റെ തിരക്കിലാണ് നോളന്. അമിതാഭ് ബച്ചന്, ഷാരുഖ് ഖാന്, ശ്യാം ബെനഗല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കമലിന്റെ പോസ്റ്റ് ഇങ്ങനെ,
'മിസ്റ്റര്‍ ക്രിസ്റ്റഫര്‍ നോളനെ കണ്ടു. ഡണ്‍കിര്‍ക്ക് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കണ്ടതിന് ക്ഷമ ചോദിച്ചു. അതിന് പകരം തിരികെ ഹെയ് റാമിന്റെ ഡിജിറ്റല്‍ ഫോര്‍മാറ്റ് അദ്ദേഹത്തിന് അയക്കുകയും ചെയ്തു. അദ്ദേഹം എന്റെ പാപനാശം കണ്ടുവെന്ന് അറിഞ്ഞത് ഞെട്ടിച്ചു.' ഇതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.






