
തായ്വാന് മൊബൈല്‍ നിര്‍മ്മാതാക്കളായ എച്ച്റ്റിസി പുതിയ സ്മാര്‍ട്ട്ഫോണിനെ പുറത്തിറക്കുന്നു. HTC U12 പ്ലസ് എന്ന സ്മാർട്ട്ഫോൺ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. HTC U12 പ്ലസിന്റെ പുതിയ ചിത്രങ്ങളും ഫോണിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തായി.
6 ഇഞ്ച് 18:9 ഡിസ്പ്ലേയാണ് ഫോണിന് ലഭിക്കുന്നത്.റിയര്‍ മൗണ്ട്ഡ് ഫിങ്കര്‍പ്രിന്റ് സ്കാനറുള്ള എച്ച്റ്റിസി u12പ്ലസിന് ഡ്യുവല്‍ ലെന്‍സ് ക്യാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷും ഉണ്ടെന്ന് തായ്വാനീസ് കേസ് മാന്യുഫാക്ചര്‍ സ്ഥിരീകരിച്ചു.
മറ്റ് റിപോർട്ടുകൾ അനുസരിച്ച് 16എംപി 12എംപി എന്നീ രണ്ട് ഡ്യുവല്‍ ക്യാമറകള്‍ പിന്നിലും 12എംപി 2എംപി ക്യാമറകള്‍ മുന്നിലുമാണെന്നാണ്. 3420എംഎഎച്ച് ബാറ്ററി, WQHD റെസല്യൂഷനുളള 6 ഇഞ്ച് എല്‍സിഡി പാനല്‍, ക്വല്‍കോം 10nm സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 64ജിബി 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയും ഫോണില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്.






