തിരുവനന്തപുരം: ആര്.സി.സിയില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് നിര്‍ദ്ദേശം നല്കി. ഡോ. മേരി റെജിയുടെ മരണകാരണം ചികിത്സാ പിഴവാണോ എന്ന് വ്യക്തമാക്കണമെന്ന് ആര്.സി.സി ഡയറക്ടര്‍ പോള്‍ സെബാസ്റ്റിയനോടാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോ. മേരിയുടെ ഭര്‍ത്താവും ഡോക്ടറുമായ റെജി ജേക്കബിന്റെ പരാതിയിലാണ് സര്‍ക്കാര്‍ നടപടി. തന്റെ ഭാര്യയുടെ മരണകാരണം ആര്.സി.സിയിലെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ഡോ. റെജി ജേക്കബിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്നുള്ള ചികിത്സാ പിഴവ്, അനാസ്ഥ, തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഡോ. റെജി ഉന്നയിക്കുന്നത്.
സംഭവത്തില്‍ ആര്.സി.സിയില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.






