ന്യുഡല്‍ഹി: പല സംസ്ഥാനങ്ങളിലും കറന്‍സി ക്ഷാമം രൂക്ഷമാകുന്നു. നോട്ട് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം തകരാറിലായി. പലതും ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നോട്ട് പ്രതിസന്ധിയില്‍ നട്ടംതിരിയുന്നത്. വരണാസിയില്‍ നിന്നും നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് ആളുകള്‍ പറയുന്നു. ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പ്രശ്നം പഠിക്കാന്‍ കേന്ദ്രം ഉന്നതതല സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

ഇന്നലെ മുതല്‍ പലയിടത്തും പണത്തിനു വേണ്ടി ജനം എടിഎമ്മുകള്‍ തോറും കയറിയിറങ്ങുകയാണ്. പ്രശ്നം പരിഹരിക്കാന്‍ ധനമന്ത്രാലയത്തിലെ ഉന്നതര്‍ റിസര്‍വ് ബാങ്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അതേസമയം, 2000 രൂപയുടെ നോട്ട് പലയിടത്തും കിട്ടാനില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. നോട്ട് നിരോധനത്തിനു മുന്‍പ് വിപണിയഗില് 15,00,000 കോടി രൂപയാണ് ക്രയവിക്രയത്തിന് ഓരോ ദിവസവും ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2000 രൂപ നോട്ട് വിപണിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണെന്നും ചൗഹാന് കര്‍ഷക സമ്മേളനത്തില്‍ ആരോപിച്ചു.
പണത്തിന് ക്ഷാമം സൃഷ്ടിക്കാന്‍ ആരോ മനഃപൂര്‍വ്വം ഇടപെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് തയ്യാറാകണമെന്നും ചൗഹാന് ആവശ്യപ്പെട്ടു.

Comments