
ഭുവനേശ്വര്‍: പ്രഫമ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ബംഗളൂരു എഫ്സി. ഫൈനലില്‍ ഈസ്റ്റ് ബംഗളിനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബംഗളൂരു എഫ്സി കിരീടത്തില്‍ മുത്തമിട്ടത്. നായകന് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ആദ്യത്തെ ഹിറോ സൂപ്പര്‍ കപ്പ് ബംഗളൂരുവിന്റെ തട്ടകത്തിലെത്തി.
അനുസ്മാന ക്രോമ 28-ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ രാഹുല്‍ ബെകേയുടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ബംഗളൂരൂ ഒപ്പമെത്തി.
ആദ്യ പകുതിയുടെ അധിക സമയത്തില്‍ കളി കൈയ്യാങ്കളിയായപ്പോള് ഈസ്റ്റ് ബംഗാള്‍ താരം സമദിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ ബംഗളൂരു ആധിപത്യമുറപ്പിച്ചു. പത്ത് പേരായി ചുരുങ്ങിയതിനാല്‍ ബംഗളൂരുവിന്റെ മുന്നേറ്റനിരയുടെ നിരന്തര ആക്രമണങ്ങളെ ചെറുത്ത് നില്ക്കുവാന് ഏറെ നേരം സാധിക്കാതെ വന്നപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഒടുവില്‍ ഛേത്രിക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.
രണ്ടം പകുതിയില്‍ ബംഗളൂരു ആധിപത്യം നേടി. ഈസ്റ്റ് ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ ഹാന്‍ഡ് ബോളില്‍ റഫറി ബംഗളൂരിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിക്ക് പിഴവ് സംഭവിച്ചില്ല. രണ്ടു മിനിറ്റിനുള്ളില്‍ ബംഗളൂരു വിജയം കാണുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഛേത്രി ബംഗളൂരിനായി നാലാം ഗോള്‍ സ്വന്തമാക്കിയതോടെ വിജയം ബംഗളൂര് ഉറപ്പിക്കുകയായിരുന്നു.






