തൃശൂര്‍: പോലീസിനെയും ആഭ്യന്തരവകുപ്പിനെയും വെല്ലുവിളിച്ച ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. തൃശൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ തൃശൂരിലും സമീപ ജില്ലകളിലും അതിശക്തമായ തെരച്ചിലിനാണ് ഒരുങ്ങുന്നത്. അതിനിടയിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പോസ്റ്റ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് അര്‍ജുന്‍.
കഴിഞ്ഞദിവസം പാലിയേക്കര ടോള്‍പ്ലാസയിലെയും തേക്കിന്‍കാട് മൈതാനത്തിന് മുന്നില്‍ നിന്നുള്ളതുമായ അര്‍ജുന്‍ ആയങ്കിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സഹോദരന്‍ അഖില്‍രാജിനെയും സൃഹൃത്തനെയും തൃശൂരിലെ ഫ്‌ളാറ്റില്‍ നിന്നും രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അര്‍ജുന്‍ ആയങ്കി തൃശൂരില്‍ തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതിനിടയിലും അര്‍ജുന്‍ ആയങ്കി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി തുടരുന്നുണ്ട്.
കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ത്തിയുള്ള പോസ്റ്റും തന്നെ പിന്തുണച്ച ആകാശ് തില്ലങ്കരിയെ ഊന്നിയുള്ള പോസ്റ്റും കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി നടത്തിയിരുന്നു. ഗുണ്ടാനേതാവിനെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തില്‍ ആകാശ് തില്ലങ്കരിയും മറ്റും രംഗത്ത് വന്നിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയെ പ്രത്യേകമായി പരാമര്‍ശിക്കാതെ മറ്റ് ക്രിമിനല്‍ കേസുകളിലെ പ്രതികളെ പിടിക്കാന്‍ പോലീസിന് ഈ തിടുക്കമില്ലെന്നാണ് ആക്ഷേപം. കഷ്ടകാലത്തില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന് വ്യക്തമാക്കി അര്‍ജുന്റെ മറുപടി പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. ആയങ്കിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

Comments