
മലപ്പുറം: മലപ്പുറത്ത് സ്ഥലരം പട്ടാള ക്യാംപ് വേണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. വാട്സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കൃഷ്ണദാസിന്റെ പ്രസ്താവന. ഹര്‍ത്താല്‍ ദിനത്തില്‍ മലപ്പുറത്ത് നടന്നത് വര്‍ഗീയ കലാപമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
ഹര്‍ത്താലിന് മുന്‍പ് മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ. ടി ജലീല്‍ അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചത് സംശയാസ്പദമാണ്. സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അക്രമത്തെ ലഘൂകരിക്കാന്‍ കെ.ടി ജലീല്‍ ശ്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം. അക്രമങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഢാലോചനയും സംസ്ഥാനത്ത് നടന്ന ആസൂത്രണവും എന്‍.ഐ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പിണറായി സര്‍ക്കാരിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണെന്നും അക്രമം തടയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ആഭ്യന്തര വകുപ്പ് നിഷ്ക്രിയത്വം തുടരുകയാണ്. തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞെുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും കൃഷ്ണദാസ് ആരോപിച്ചു.






