
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. കത്വയിലെ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് താനും നേരിട്ടതെന്നും തന്നെയും ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബത്തിന്‍െ്റ പദ്ധതിയെന്നും ഹസിന് പറഞ്ഞു.
കത്വ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കണം. ഞാനും ഇതുപോലൊരു സംഭവത്തിന്റെ ഇരായായിരുന്നു. പക്ഷെ ഞാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരെന്നെ ബലാത്സംഗം ചെയ്യാനും, കൊല്ലാനുമായിരുന്നു പദ്ധതിയിട്ടത്. രണ്ട് മാസമായി ഞാന്‍ അതിനെതിരെ പോരാടുകയാണെന്നും ഹസിന് പറഞ്ഞു.
ഷമിക്കെതിരെ നേരത്തെ ലൈംഗികാരോപണങ്ങളും ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന് ഉന്നയിച്ചത്. മറ്റ് സ്ത്രീകളുമായി വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്, ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഹസിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഷമിയുെട കുടുംബം തയ്യാറായില്ല. ഐ.പി.എല്ലില്‍ ഡല്‍ഹിക്കായി കളിക്കുന്ന ഷമിയോട് ഈയിടെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു.






