
ബംഗലൂരു: ബംഗലൂരു സ്ഫോടനക്കേസുകളില്‍ വിചാരണ നേരിടുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകുന്നതിന് അനുമതി. ബംഗലൂരു എന്‍.ഐ.എ കോടതിയാണ് അനുമതി നല്‍കിയത്. അര്‍ബുദരോഗ ബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് ഇളവ് നല്‍കിയത്. ഈ മാസം മൂന്നു മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാം.
രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് മഅദനി കോടതിയില്‍ നല്കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചശേഷം എപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് തീരുമാനിക്കുമെന്ന് മഅദനി പ്രതികരിച്ചു.
മുന്‍ വര്‍ഷങ്ങളിലും മഅദനിക്ക്കേരളത്തില് തങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു. രോഗബാധിരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായിരുന്നു ഇളവ്. സ്ഫോടനക്കേസില്‍ 31ാം പ്രതിയായ മഅദനിക്ക് കര്‍ശന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.






