എന്‍ഡവര്‍ (എവറസ്റ്റ്) ഫെയ്സ്ലിഫ്റ്റ് ഉടന്‍ അവതരിക്കും. 'എവറസ്റ്റ്' എന്നാണ് രാജ്യാന്തര വിപണികളില്‍ ഫോര്‍ഡ് എസ്യുവിയുടെ പേര്. ഈ വര്‍ഷം രണ്ടാം പാദത്തോടെ എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റ് വിദേശ വിപണികളില്‍ എത്തുമെന്നാണ് സൂചന. 2019 ജനുവരിയില്‍ തന്നെ എന്‍ഡവര്‍ ഫെയ്സ്ലിഫ്റ്റിനെ ഇന്ത്യയില്‍ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
പുത്തന്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് എവറസ്റ്റ് ഫെയ്സ്ലിഫ്റ്റ് എത്തുന്നത്. എഞ്ചിന് പതിപ്പ് രണ്ടു ട്യൂണിംഗ് നിലയിലാകും ഒരുങ്ങുക. 180 bhp കരുത്തും 420 Nm ടോർക്കും ഒറ്റ ടര്‍ബ്ബോ പതിപ്പിന് പരമാവധി സൃഷ്ടിക്കാനാവും. എന്നാൽ, 213 bhp കരുത്തും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാകും ഇരട്ട ടര്‍ബ്ബോ എഞ്ചിന് പതിപ്പ്. ഓട്ടോമാറ്റിക് ഗിയർബോക്സ് പത്തു സ്പീഡാണ്.

വരാനിരിക്കുന്ന എന്‍ഡവറില്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിനുകളായിരിക്കും ഇടംപിടിക്കുക. മഹീന്ദ്ര XUV700 എന്‍ഡവറിനും ഫോര്‍ച്യൂണറിനും എന്‍ഡവര്‍ (എവറസ്റ്റ്) ഫെയ്സ്ലിഫ്റ്റ് കനത്ത ഭീഷണി ഉയര്‍ത്തുമെന്നാണ് റിപ്പോർട്ട്.

Comments